യൂത്ത്ഫ്രണ്ട്(എം) ഏകദിന പഠന ക്യാമ്പ് ശനിയാഴ്ച്ച കോട്ടയത്ത്
സ്വന്തം ലേഖകൻ
കോട്ടയം: യൂത്ത്ഫ്രണ്ട് (എം) കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഏകദിന പഠന ക്യാമ്പ് കോട്ടയത്ത് നടത്തപ്പെടും. ഡിസംബർ 22 ശനിയാഴ്ച്ച രാവിലെ 10ന് ഹോട്ടൽ മാലി ഓഡിറ്റോറിയത്തിൽ കേരള കോൺഗ്രസ്സ് പാർട്ടി വൈസ് ചെയർമാൻ ജോസ് കെ മാണി എം.പി ക്യാമ്പ് ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് രാജേഷ് വാളിപ്ലാക്കൽ അദ്ധ്യക്ഷത വഹിക്കും. ജില്ലയിലെ സംസ്ഥാന ഭാരവാഹികൾ, ജില്ലാ ഭാരവാഹികൾ, നി. മണ്ഡലം പ്രസിഡൻറുമാർ, മണ്ഡലം പ്രസിഡന്റുമാർ തുടങ്ങിയവർ ക്യാമ്പിൽ പങ്കെടുക്കും. ജില്ലയിലെ 9 നി.മണ്ഡലം കമ്മിറ്റകളും, മുഴുവൻ മണ്ഡലം കമ്മറ്റികളും പൂർത്തിയാക്കിയതിനു ശേഷമാണ് പഠന ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്. ഫെബ്രുവരി 8, 9 തീയതികളിൽ ജോസ്.കെ മാണി എം.പി നയിക്കുന്ന കേരള യാത്ര കോട്ടയം ജില്ലയിൽ എത്തുമ്പോൾ നല്കേണ്ട സ്വീകരണത്തേക്കുറിച്ച് ക്യാമ്പിൽ വിശദമായ ചർച്ച നടക്കും.
Third Eye News Live
0