
കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് മികച്ച വിജയം നേടുമെന്ന് കേരള കോണ്‍ഗ്രസ് എം ചെയർമാൻ ജോസ് കെ മാണി. കേരള കോണ്‍ഗ്രസ് മുന്നോട്ടുവെച്ച വന്യജീവിഷയം, തെരുവ് നായ വിഷയം എന്നിവ തെരഞ്ഞെടുപ്പില്‍ ചർച്ചയാകുമെന്നും ജോസ് കെ മാണി പറഞ്ഞു.
സംസ്ഥാന സർക്കാരിന്റെ ജനക്ഷേമ പ്രവർത്തനങ്ങള്‍ വിലയിരുത്തി ജനം വോട്ട് ചെയ്യും. യുഡിഎഫില്‍ ഉണ്ടായിരുന്നതിനേക്കാള്‍ പരിഗണനയാണ് എല്‍ഡിഎഫില്‍ കേരള കോണ്‍ഗ്രസിന് കിട്ടുന്നതെന്നും ജോസ് കെ മാണി വ്യക്തമാക്കി.
മുന്നണിക്ക് ദോഷം വരുന്ന ഒന്നും കേരള കോണ്‍ഗ്രസ് ചെയ്തിട്ടില്ല. താഴെത്തട്ടില്‍ നിന്ന് ഒരുക്കങ്ങള്‍ പൂർത്തിയാക്കിയാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. കൂടുതല്‍ ആളുകള്‍ കേരള കോണ്‍ഗ്രസിലേക്ക് കടന്നുവരുന്നുണ്ട്. കഴിഞ്ഞതവണ കിട്ടിയതിനേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ എല്‍ഡിഎഫില്‍ നിന്ന് കിട്ടിയിട്ടുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
90% സീറ്റ് വിഭജനവും പൂർത്തിയായിട്ടുണ്ട്. അവശേഷിക്കുന്ന സ്ഥലത്ത് ഉടൻ തർക്കങ്ങള്‍ ഇല്ലാതെ സിറ്റ് വിഭജനം പൂർത്തിയാക്കുമെന്നും ജോസ് കെ മാണി പറഞ്ഞു.




