
താൻ തോറ്റത് പാലായുടെ നഷ്ടം എന്ന ജോസ് കെ മാണിയുടെ പ്രസ്താവന പാലായിലെ ജനങ്ങളോടുള്ള വെല്ലുവിളി: യൂത്ത് കോൺഗ്രസ് പാലാ മണ്ഡലം കമ്മിറ്റി
സ്വന്തം ലേഖകൻ
പാലാ : കഴിഞ്ഞ ദിവസം മാധ്യമങ്ങളിൽ ജോസ് കെ മാണി നടത്തിയ പ്രസ്താവന താൻ തോറ്റത് പാലായുടെ നഷ്ടമാണ് എന്നാണ്. ഇത് ജനങ്ങളോടും ജനാധിപത്യത്തോടുമുള്ള വെല്ലുവിളിയാണ്. തന്നെ പരാജയപ്പെടുത്തിയ പാലായുടെ വികസനം തടയുമെന്ന സന്ദേശമാണ് ജോസ് കെ മാണി വരികൾക്കിടയിൽ ഒളിപ്പിച്ചിരിക്കുന്നത്.
തിരഞ്ഞെടുപ്പ് തോൽവിയിൽ നിന്ന് പോലും പാഠം ഉൾക്കൊള്ളാതെ ഉള്ള ഈ ധാർഷ്ട്യം പാലായിലെ ജനങ്ങൾക്കുവേണ്ടി ചെറുത്തുതോൽപ്പിക്കാൻ യൂത്ത് കോൺഗ്രസ് പ്രതിജ്ഞാബദ്ധമാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനെതിരെയുള്ള പ്രതിഷേധം രേഖപ്പെടുത്താൻ പാലായുടെ പരിപൂർണ്ണമായ വികസനത്തിനുതകുന്ന മാസ്റ്റർപ്ലാൻ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പാലാ സ്വദേശികളായ വിദഗ്ധരെ കൊണ്ട് തയ്യാറാക്കി എം.എൽ.എ മാണി സി കാപ്പൻ മുഖേന മുഖ്യമന്ത്രി പിണറായി വിജയന് സമർപ്പിക്കുമെന്നും യൂത്ത് കോൺഗ്രസ് പാലാ മണ്ഡലം കമ്മിറ്റിക്ക് വേണ്ടി പുറത്തിറക്കിയ പ്രസ്താവനയിൽ മണ്ഡലം പ്രസിഡൻ്റ് തോമസ് ആർ വി ജോസ് അറിയിച്ചു.