video
play-sharp-fill

കോട്ടയത്ത് വികസനക്കുതിപ്പ്: തോമസ് ചാഴികാടന്റെ വിജയം ഉറപ്പ്: ജോസ് കെ.മാണി എംപി

കോട്ടയത്ത് വികസനക്കുതിപ്പ്: തോമസ് ചാഴികാടന്റെ വിജയം ഉറപ്പ്: ജോസ് കെ.മാണി എംപി

Spread the love

സ്വന്തം ലേഖകൻ

കോട്ടയം:  കോട്ടയം പാർലമെന്റ് മണ്ഡലത്തിൽ 2009 മുതൽ യു.ഡി.എഫ് നടത്തിയ വികസനപ്രവർത്തനങ്ങളും വികസനമുന്നേറ്റവും തെരെഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടന്റെ വിജയം ഉറപ്പാക്കുമെന്ന് കേരള കോൺഗ്രസ് എം വൈസ് ചെയർമാൻ ജോസ് കെ.മാണി എം.പി. മണ്ഡലത്തിലെ വൻ വികസനം ജനങ്ങളെ സമീപിക്കുവാൻ യു.ഡി.എഫ് പ്രവർത്തകർക്ക് ഏറെ അഭിമാനം നൽകുന്നതാണ് മണ്ഡലത്തിലെ ഉന്നതവിദ്യാഭ്യാസ വിപ്ലവമെന്നും കേരളാ കോൺഗ്രസ്സ് (എം) വൈസ് ചെയർമാൻ ജോസ് കെ.മാണി എം.പി. കേരളാ കോൺഗ്രസ്സ് (എം) പാർലമെന്റ് മണ്ഡലം നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ജനറൽ സെക്രട്ടറി ജോയി എബ്രഹാം, സ്ഥാനാർത്ഥി തോമസ് ചാഴികാടൻ, സണ്ണി തെക്കേടം, ജോസ് ടോം, വിജി എം.തോമസ്, സ്റ്റീഫൻ ജോർജ്, ജോബ് മൈക്കിൾ, പ്രിൻസ് ലൂക്കോസ്, ഇ.ജെ അഗസ്തി, ജോസഫ് ചാമക്കാല, വി.വി ജോഷി, എം.എസ് ജോസ്, ജോസ് പുത്തൻകാല, സഖറിയാസ് കുതിരവേലി, സെബാസ്റ്റ്യൻ കുളത്തുങ്കൽ, കെ.പി ജോസഫ്, ഫിലിപ്പ് കുഴികുളം, പി.എം മാത്യു, മാത്തുക്കുട്ടി ഞായർകുളം രാജേഷ് വാളിപ്ലാക്കൽ ജോജി കുറത്തിയാടൻ തുടങ്ങിയവർ സംസാരിച്ചു.