രാജീവ് ഗാന്ധി കോംപ്ലക്‌സിൽ എസ്.സി – എസ്.ടി വിഭാഗത്തിന് ആർഹതപ്പെട്ട മുറികൾ ലേലത്തിൽ വയ്ക്കണം; അനധികൃതമായി ജോസ്‌കോ ജൂവലറി കൈവശം വെച്ചിരിക്കുന്ന മുറികൾ തിരികെ പിടിക്കാൻ യഥാർത്ഥ അവകാശികൾ എത്തുന്നു; പുനർ ലേലം നടത്തിയില്ലെങ്കിൽ നഗരസഭയ്ക്കു പുലിവാലാകും

രാജീവ് ഗാന്ധി കോംപ്ലക്‌സിൽ എസ്.സി – എസ്.ടി വിഭാഗത്തിന് ആർഹതപ്പെട്ട മുറികൾ ലേലത്തിൽ വയ്ക്കണം; അനധികൃതമായി ജോസ്‌കോ ജൂവലറി കൈവശം വെച്ചിരിക്കുന്ന മുറികൾ തിരികെ പിടിക്കാൻ യഥാർത്ഥ അവകാശികൾ എത്തുന്നു; പുനർ ലേലം നടത്തിയില്ലെങ്കിൽ നഗരസഭയ്ക്കു പുലിവാലാകും

തേർഡ് ഐ ബ്യൂറോ

കോട്ടയം:  നഗരസഭയുടെ ഉടമസ്ഥതയിലുള്ള രാജീവ് ഗാന്ധി കോംപ്ലക്‌സ് അനധികൃതമായി കൈവശം വെച്ചിരുന്ന ജോസ്‌കോയുടെ കൊള്ളയ്ക്ക് അറുതി വരുന്നു. രാജീവ് ഗാന്ധി കോംപ്ലക്‌സിൽ നിയമപ്രകാരം എസ് സി എസ് ടി വിഭാഗത്തിന് അവകാശപ്പെട്ട  മുറികൾ  തങ്ങൾക്ക് വേണമെന്നാവശ്യപ്പെട്ട് യുവാവ് രംഗത്ത് എത്തിയതോടെയാണ്  വീണ്ടും ലേലം നടത്തേണ്ടി വരുമെന്ന് ഉറപ്പായത്.

കോട്ടയം നഗരസഭയുടെ ഉടമസ്ഥതിയുള്ള രാജീവ് ഗാന്ധി കോംപ്ലക്‌സിലെ എസ്.സി എസ്.ടി വിഭാഗത്തിന് അവകാശപ്പെട്ട മുറികൾ തങ്ങളുടെ സമുദായ അംഗങ്ങൾക്ക് നല്കണമെന്നും ഉടൻ ലേലം നടത്തണമെന്നും ആവശ്യപ്പെട്ട് മുണ്ടക്കയം സ്വദേശി ബിജുമോനാണ് നഗരസഭ സെക്രട്ടറിയ്ക്കു കത്തു നൽകിയത്. നിലവിൽ ജോസ്കോ ജുവലറിയുടെ കൈവശത്തിലിരിക്കുന്ന

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുറികൾ പുനർലേലം ചെയ്യണമെന്നാണ് ഇവരുടെ ആവശ്യം.

കോട്ടയം നഗരസഭയുടെ ഉടമസ്ഥതയിലുള്ള രാജീവ് ഗാന്ധി കോംപ്ലക്‌സിൽ പതിനഞ്ച് വർഷത്തിലേറെയായി ജോസ്‌കോ ജുവലറി മാത്രമാണ് പ്രവർത്തിക്കുന്നത്.  സംവരണത്തിന്റെ മാനദണ്ഡങ്ങളെല്ലാം മറികടന്നാണ് മുറികൾ ജോസ്‌കോ ജുവലറി ഗ്രൂപ്പിനു നഗരസഭ കൈമാറിയത്. ഈ സാഹചര്യത്തിലാണ് മുണ്ടക്കയം സ്വദേശി നഗരസഭ സെക്രട്ടറിയ്ക്കു  കത്തു നൽകിയിരിക്കുന്നത്.

എസ്.എസി എസ്.ടി വിഭാഗത്തിൽപ്പെട്ടയാളാണ് താൻ എന്നും, തനിക്ക്  രാജീവ് ഗാന്ധി കോംപ്ലക്‌സിൽ വ്യാപാരം നടത്തുന്നിനു ആഗ്രഹമുണ്ടെന്നും അദ്ദേഹം തന്റെ കത്തിൽ പറയുന്നു. നഗരസഭയുടെ ഉടമസ്ഥതയിലുള്ള രാജീവ് ഗാന്ധി കോംപ്ലക്‌സ് ലേലം ചെയ്തു എസ് സി എസ് ടി വിഭാഗത്തിന് അർഹതപ്പെട്ട മുറികൾ  സമുദായ അംഗങ്ങൾക്ക് തന്നെ നൽകണമെന്നാണ് ഇദ്ദേഹത്തിന്റെ ആവശ്യം. ഉചിതമായ നടപടി അടിയന്തരമായി സ്വികരിക്കണമെന്നും അല്ലാത്തപക്ഷം കോട്ടയം നഗരസഭാ സെക്രട്ടറിയെ പ്രതിയാക്കി ഹൈക്കോടതിയിൽ കേസ് നല്കുമെന്നും ബിജുമോൻ തേർഡ് ഐ ന്യൂസിനോട് പറഞ്ഞു.