അഭ്യൂഹങ്ങൾക്ക് വിട; പാലായിൽ ജോസ് കെ. മാണി തന്നെ;ഇടുക്കിയിൽ വീണ്ടും റോഷി അഗസ്റ്റിൻ ; കേരള കോൺഗ്രസ് (എം)സ്ഥാനാർഥി പട്ടിക പുറത്ത്

Spread the love

കോട്ടയം: കഴിഞ്ഞ തവണ കയ്യില്‍ നിന്ന് നഷ്ടപ്പെട്ട പാലാ മണ്ഡലം തിരിച്ചുപിടിക്കാന്‍ ജോസ് കെ മാണി തന്നെ രംഗത്തിറങ്ങും. മാണി സി കാപ്പന് എതിരെ മത്സരിക്കുന്ന കാര്യം പാര്‍ട്ടി ചെയര്‍മാന്‍ കൂടിയായ ജോസ് കെ മാണി തന്നെയാണ് സ്ഥിരീകരിച്ചത്.

video
play-sharp-fill

ഫേസ്ബുക്ക് പോസ്റ്റിലൂടെ വോട്ടഭ്യര്‍ത്ഥന പങ്കുവച്ചാണ് ജോസ് കെ മാണി സ്ഥാനാര്‍ത്ഥിത്വം സ്ഥിരീകരിച്ചത്. കെഎം മാണിയുടെ മരണത്തെ തുടര്‍ന്ന് നടന്ന ഉപതിരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി മണ്ഡലത്തില്‍ പരാജയപ്പെട്ടിരുന്നു.

അന്ന് എല്‍ഡിഎഫിന്റെ ഭാഗമായി മത്സരിച്ച മാണി സി കാപ്പന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് 2021ല്‍ ജോസ് കെ മാണിയെ പരാജയപ്പെടുത്തിയിരുന്നു. ഇത്തവണ മണ്ഡലം തിരിച്ചുപിടിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ജോസ് കെ മാണിയും കേരള കോണ്‍ഗ്രസും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭാര്യയെ മത്സരിപ്പിച്ച് മാറിനിൽക്കും എന്നുളള അഭ്യൂഹങ്ങളെയെല്ലാം ഇല്ലാതാക്കിക്കൊണ്ട് ജോസ്.കെ.മാണി പാലായിൽ വീണ്ടും പോരിനിറങ്ങുകയാണ്.

കേരളാ കോൺഗ്രസിന്റെ കളിത്തൊട്ടിലായ കടുത്തുരുത്തിയിൽ നിർമ്മലാ ജിമ്മിയാണ് സ്ഥാനാർഥി. പിറവത്ത് സാബു കെ. ജേക്കബും തൊടുപുഴയിൽ സിറിയക് ചാഴികാടനും ഇരിക്കൂറിൽ മാത്യു കുന്നപ്പിളളിയും പെരുമ്പാവൂരിൽ ബേസിൽ പോളും ചാലക്കുടിയിൽ ബിജു ചിറയത്തും മത്സരിക്കും.

കേരള കോൺഗ്രസ് എം സ്ഥാനാർഥികൾ

പാലാ – ജോസ് കെ.മാണി

ഇടുക്കി – റോഷി അഗസ്റ്റിൻ

കാഞ്ഞിരപ്പള്ളി – ഡോ. എൻ.ജയരാജ്

ചങ്ങനാശ്ശേരി – അഡ്വ. ജോബ് മൈക്കിൾ

പൂഞ്ഞാർ – അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ

ചാലക്കുടി – അഡ്വ. ബിജു ചിറയത്ത്

റാന്നി – പ്രമോദ് നാരായൺ

തൊടുപുഴ – സിറിയക് ചാഴികാടൻ

പിറവം – സാബു കെ. ജേക്കബ്

ഇരിക്കൂർ – മാത്യു കുന്നപ്പള്ളി

കടുത്തുരുത്തി – നിർമല ജിമ്മി

പെരുമ്പാവൂർ – ബേസിൽ പോൾ