പാലായുടെ നഷ്ടപ്പെട്ട സുവര്‍ണ്ണനാളുകള്‍ വീണ്ടെടുക്കേണ്ടതുണ്ട്;പാലായുടെ വികസനം കേരളത്തിന് മാത്രമല്ല, രാജ്യത്തിനു തന്നെ ഉദാത്ത മാതൃക, ഇത്തവണയും പിന്തുണ വേണം; വോട്ട് അഭ്യർത്ഥിച്ച് ജോസ് കെ മാണി

Spread the love

കോട്ടയം:കേരള കോൺഗ്രസ് എം സ്ഥാനാർഥികളെ പ്രഖ്യാപിച്ചിരിക്കുകയാണ്.

video
play-sharp-fill

പാർട്ടി ചെയർമാൻ ജോസ് കെ മാണിയാണ് പാലായിൽ മത്സരിക്കുന്നത്.

പാലായുടെ നഷ്ടപ്പെട്ട ആ സുവര്‍ണ്ണനാളുകള്‍ നമുക്ക് വീണ്ടെടുക്കേണ്ടതുണ്ടെന്നും ജനങ്ങളുടെ പിന്തുണ വേണമെന്നും സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ ജോസ് കെ മാണി അഭ്യർത്ഥിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരു ജനപ്രതിനിധിയെന്ന നിലയില്‍ കഴിഞ്ഞ 17 വര്‍ഷക്കാലം നമ്മുടെ നാടിന്റെ പുരോഗതിക്കും ജനങ്ങളുടെ ക്ഷേമത്തിനുമായി ഞാന്‍ ആത്മാര്‍ത്ഥമായി പരിശ്രമിച്ചിട്ടുണ്ട്.

തുടര്‍ന്നും നിങ്ങള്‍ക്കൊപ്പമുണ്ടാകുമെന്ന് ഞാന്‍ ഉറപ്പ് നല്‍കുന്നുവെന്ന് ജോസ് കെ മാണി വോട്ടഭ്യർത്ഥിച്ച് ഫേസ്ബുക്കിൽ കുറിച്ചു.