കളരിക്കൽ ബസാറിലെ ജോസ്‌ഗോൾഡ് ഇൻസ്റ്റിറ്റിയൂഷണൽ ക്ലസ്റ്റർ: പത്തിലേറെ ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ജോസ്‌ഗോൾഡിൽ അതീവ ജാഗ്രത
തേർഡ് ഐ ബ്യൂറോ
കോട്ടയം: ജീവനക്കാർക്ക് ഇടയിൽ കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കളരിക്കൽ ബസാറിലെ ജോസ്‌ഗോൾഡിനെ ഇൻസ്റ്റിറ്റിയൂഷണൽ ക്ലസ്റ്ററായി ജില്ലാ കളക്ടർ പ്രഖ്യാപിച്ചു. കോട്ടയം നഗരത്തിൽ ഒരിടവേളയ്ക്കു ശേഷമാണ് ഒരു സ്ഥാപനത്തിൽ കൂട്ടത്തോടെ രോഗികൾ ഉണ്ടാകുന്നത്.
നേരത്തെ ജോസ്‌കോ ജുവലറിയിൽ പത്തിലേറെ ആളുകൾക്കു കൊവിഡ് ബാധിച്ചിരുന്നു. ഇതേ തുടർന്നു ജോസ്‌കോ ജുവലറി ഗ്രൂപ്പിനെയും കൊവിഡ് ക്ലസ്റ്ററായി പ്രഖ്യാപിച്ചിരുന്നു. കോട്ടയം നഗരത്തിൽ ക്യൂആർഎസിലും, വടവാതൂർ എം.ആർ.എഫും, പാറമ്പുഴയിലെയും ഏറ്റുമാനൂരിലെയും മിഡാസും നേരത്തെ കൊവിഡ് ക്ലസ്റ്ററുകളായി പ്രഖ്യാപിച്ചിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാൽ, ഇപ്പോൾ മാസങ്ങൾക്കു ശേഷമാണ് ജോസ് ഗോൾഡ് കൊവിഡ് ക്ലസ്റ്ററാക്കി മാറ്റിയിരിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ ഇവിടെ ഇരുപതിലേറെ ജീവനക്കാർക്ക് ഇവിടെ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ഇതോടെ ഈ സ്ഥാപനത്തിൽ എത്തിയ ആളുകളോടു അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ഇവിടെ എത്തിയ ആളുകളോടു ക്വാറന്റയിനിൽ പോകാൻ നിർദേശിച്ചിട്ടുണ്ട്.