
സ്വന്തം ലേഖകൻ
തിരുവനന്തപുരം: മലയാള സിനിമയുടെ എല്ലാകാലത്തെയും മാസ് വില്ലൻ കീരിക്കാടൻ ജോസ്(മോഹൻരാജ്) അവശനിലയിൽ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ. ഒരു മാസത്തോളമായി ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് അദ്ദേഹം. വൃക്ക സംബന്ധമായ രോഗവുമായാണ് ചികിത്സയ്ക്കായി എത്തിയതെങ്കിലും നിലവിലെ അവസ്ഥ ഗുരുതരമല്ലെന്നാണ് ആശുപത്രി വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം. അദേഹത്തിന്റെ സഹോദരൻ മുഴുവൻ സമയവും ആശുപത്രിയിലുണ്ട്
കിരീടം, ചെങ്കോൽ തുടങ്ങിയചിത്രങ്ങളിലെ കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ നടനാണ് മോഹൻരാജ് .കെ.മധു സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം ‘മൂന്നാം മുറ’ യിൽ വേഷം ചെയ്തുകൊണ്ടാണ് മോഹൻ രാജ് മലയാള സിനിമ മേഖലയിലേക്ക് എത്തിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
രണ്ടാം ചിത്രം ‘കിരീടത്തി’ലെ പ്രകടനത്തിലൂടെ മലയാളത്തിലെ എക്കാലത്തെയും മികച്ച പ്രതിനായകനായി മോഹൻരാജ് മാറി. പിന്നീട് നിരവധി കഥാപാത്രങ്ങൾ അവതരിപ്പിച്ച് മലയാളികളുടെ മനസിൽ ഇടം നേടി . ഹലോ എന്ന മോഹൻലാൽ ചിത്രത്തിലൂടെ ഹാസ്യവും കൈകാര്യം ചെയ്തു.