
മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതി ഓഫീസില്‍ ജോലി നേടാന്‍ അവസരം. സോഷ്യല്‍ ഓഡിറ്റ് ഡയറക്ടര്‍ തസ്തികയിലേക്കാണ് റിക്രൂട്ട്‌മെന്റ് നടക്കുന്നത്. കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനമാണ് നടക്കുന്നത്. താല്‍പര്യമുള്ളവര്‍ ഫെബ്രുവരി 25 ന് മുന്‍പായി അപേക്ഷിക്കണം.
തസ്തികയും ഒഴിവുകളും
തൊഴിലുറപ്പ് പദ്ധതി ഓഫീസില്‍ സോഷ്യല്‍ ഓഡിറ്റ് ഡയറക്ടര്‍. 3 വര്‍ഷത്തേക്കുള്ള കരാര്‍ നിയമനമാണ് നടക്കുന്നത്. ഇത് മികവിന് അനുസരിച്ച് അഞ്ച് വര്‍ഷം വരെ നീട്ടാം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രായപരിധി
62 വയസുവരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.
യോഗ്യത
ഏതെങ്കിലും വിഷയത്തില്‍ പിജി കഴിഞ്ഞവരായിരിക്കണം.
സോഷ്യല്‍ ഓഡിറ്റിങ് മേഖലയില്‍ രണ്ട് വര്‍ഷത്തെ എക്‌സ്പീരിയന്‍സ് വേണം.
കൂടാതെ റൂറല്‍ ഡെവലപ്‌മെന്റ്, ഡീസെന്‍ട്രലൈസ്ഡ് പ്ലാനിങ്, ഗവണ്‍മെന്റ് ഓഡിറ്റിങ്ങില്‍ പത്ത് വര്‍ഷത്തെ എക്‌സ്പീരിയന്‍സും വേണം.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കീഴില്‍ ജോലി ചെയ്യുന്നവര്‍ക്ക് അപേക്ഷിക്കാനാവില്ല.
ശമ്പളം
തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 60,000 രൂപ ഏകീകൃത ഹോണറേറിയമായി നല്‍കും.
അപേക്ഷിക്കേണ്ട വിധം
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ നേരിട്ടോ, തപാല്‍ മാര്‍ഗമോ പൂരിപ്പിച്ച അപേക്ഷ തൊഴിലുറപ്പ് ഓഫീസ് വിലാസത്തില്‍ എത്തിക്കണം. ഇമെയില്‍ മുഖേനയുള്ള അപേക്ഷ സ്വീകരിക്കില്ല. അവസാന തീയതി ഫെബ്രുവരി 25.
വിശദമായ വിജ്ഞാപനം ചുവടെ നല്‍കുന്നു. അത് വായിച്ച് സംശയങ്ങള്‍ തീര്‍ക്കുക.
അപേക്ഷ അയക്കേണ്ട വിലാസം: The Mission Director, Mahatma Gandhi NREGS, State Mission, 3rd floor, Revenue Complex,
Public Office, Vikas Bhavan P.O., Thiruvananthapuram, PIN 695033
Phone : 0471-2313385, 1800 425 1004 (Helpline)
Email : [email protected]
അപേക്ഷ: https://nregs.kerala.gov.in/wp-content/uploads/2026/02/document-226.pdf



