video
play-sharp-fill

ജോമോള്‍ ‘അമ്മ’ എക്‌സിക്യൂട്ടീവ് കമ്മറ്റിയിലെ പുതിയ വനിതാ അംഗം ; പിഷാരടി ഉന്നയിച്ച വിഷയം അവസാനിച്ചതായും ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ അഭിപ്രായ പ്രകടനം നടത്തില്ലെന്നും യോഗത്തിൽ തീരുമാനം

ജോമോള്‍ ‘അമ്മ’ എക്‌സിക്യൂട്ടീവ് കമ്മറ്റിയിലെ പുതിയ വനിതാ അംഗം ; പിഷാരടി ഉന്നയിച്ച വിഷയം അവസാനിച്ചതായും ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ അഭിപ്രായ പ്രകടനം നടത്തില്ലെന്നും യോഗത്തിൽ തീരുമാനം

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: ചലച്ചിത്ര താരങ്ങളുടെ സംഘടനയായ ‘അമ്മ’ എക്‌സിക്യൂട്ടിവിലെ വനിതാ അംഗമായി നടി ജോമോളെ തെരഞ്ഞെടുത്തു. ഭാരവാഹി തെരഞ്ഞെടുപ്പിനു ശേഷം ചേര്‍ന്ന അമ്മയുടെ ആദ്യ എക്‌സിക്യൂട്ടിവ് യോഗത്തിലാണ് തീരുമാനം.

വനിതാ അംഗങ്ങളെ എക്‌സിക്യൂട്ടിവ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് ഭാരവാഹി തെരഞ്ഞെടുപ്പില്‍ തര്‍ക്കം നടന്നിരുന്നു. അമ്മയുടെ ഭരണഘടന പ്രകാരം എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ നാലു വനിതകള്‍ വേണം. എന്നാല്‍ തെരഞ്ഞെടുത്തവരുടെ ലിസ്റ്റ് വായിച്ചപ്പോള്‍ അതില്‍ മൂന്നു വനിതകള്‍ മാത്രമാണ് ഉണ്ടായിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രമേഷ് പിഷാരടി ഉന്നയിച്ച വിഷയത്തില്‍ പരിഹാരം ഉണ്ടാക്കുന്നത് ആലോചിക്കാനും യോഗത്തില്‍ തീരുമാനമായി. സര്‍ക്കാരിന്റെ പരിഗണനയില്‍ ഉള്ള വിഷയമായതിനാല്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ അഭിപ്രായ പ്രകടനം നടത്തില്ലെന്നും യോഗം തീരുമാനിച്ചു.

അനന്യയ്ക്ക് പുറമേ അന്‍സിബയും സരയുവും തെരഞ്ഞെടുപ്പില്‍ മത്സരിച്ച് വോട്ടു നേടിയിരുന്നു. എന്നാല്‍ അവരുടെ വോട്ട് തീരെക്കുറവാണെന്നും അവരെ എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കില്ലെന്നുമാണ് വരണാധികാരിയുടെ നിലപാട്. ഈ നിലപാട് പരസ്യപ്പെടുത്തിയതോടെയാണ് അംഗങ്ങളില്‍ ചിലര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.

അന്‍സിബയേയും സരയുവിനേയും എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തണമെന്ന് ഒരുകൂട്ടം അംഗങ്ങള്‍ ആവശ്യപ്പെട്ടു. ഒടുവില്‍ ഇവരെ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി. ബാക്കി വന്ന ഒരാളുടെ ഒഴിവിലാണ് ജോമോളെ നിയമിച്ചിരിക്കുന്നത്.

നടന്‍ സത്യന്റെ മകനെ അമ്മയിലേക്ക് പുതിയ കമ്മിറ്റി സ്വാഗതം ചെയ്തു.അര്‍ഹത ഉണ്ടായിട്ടും അമ്മയില്‍ അംഗത്വം നല്‍കിയില്ലെന്ന് സതീഷ് സത്യന്‍ ആരോപണം ഉന്നയിച്ചിരുന്നു.