ജോലി ശരിയാക്കാമെന്നു പറഞ്ഞ് 18 കാരിയെ കൂട്ടികൊണ്ടുപോയി: ഇന്റർവ്യു ഉണ്ടെന്നു പറഞ്ഞ് ഹോട്ടലിൽ കയറ്റി പീഡിപ്പിക്കാൻ ശ്രമം: 35 കാരൻ പിടിയിൽ.

Spread the love

തിരുവനന്തപുരം: പതിനെട്ടുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച 35 കാരൻ പിടിയില്‍. വട്ടിയൂർകാവ് സ്വദേശി മുരുകനാണ് അറസ്റ്റിലായത്.

video
play-sharp-fill

ജോലി വാങ്ങി നല്‍കാമെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ പൊന്മുടിയില്‍ എത്തിച്ച്‌ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.

ഇന്റർവ്യൂ ഉണ്ടെന്ന് പറഞ്ഞാണ് ഇയാള്‍ പെണ്‍കുട്ടിയെ വിളിച്ച്‌ വരുത്തിയത്. പിന്നാലെ കാറില്‍ കയറ്റി പൊന്മുടിയിലേക്ക് കൊണ്ടു പോകുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊന്മുടിയില്‍ എത്തിയതിന് പിന്നാലെ മുറി എടുക്കാനുള്ള ശ്രമവും പ്രതി നടത്തി. പെണ്‍കുട്ടി ബഹളം വച്ചതോടെ ഇയാള്‍ തിരികെ മടങ്ങി.

വീട്ടിലെത്തിയതിന് പിന്നാലെ പെണ്‍കുട്ടി വിവരം രക്ഷിതാക്കളെ അറിയിച്ചു. രക്ഷിതാക്കളാണ് പൊലീസില്‍ പരാതി നല്‍കിയത്. കാറില്‍ വച്ച്‌ ഇയാള്‍ പെണ്‍കുട്ടിയെ കടന്നും പിടിക്കാൻ ശ്രമിച്ചെന്നും പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്.