” ഞാനും മമ്മൂക്കയും തമ്മിലുള്ള ബന്ധം വച്ച് നോക്കുമ്പോള്‍, എന്റെ പടത്തിന് ചാൻസ് ചോദിച്ച് വരേണ്ട ഗതികേടൊന്നും അദ്ദേഹത്തിനില്ല. പടം പോലും ഇറങ്ങാതെ എന്തിനാണ് ഇങ്ങനത്തെ ചോദ്യം”: ഓണ്‍ലൈൻ ചാനല്‍ അവതാരകനോട് പൊട്ടിത്തെറിച്ച് ജോജു ജോർജ്
കൊച്ചി: പ്രസ് മീറ്റിനിടെ ഓണ്‍ലൈൻ ചാനല്‍ അവതാരകനുമായി വാഗ്വാദത്തിലേർപ്പെട്ട് നടനും സംവിധായകനുമായ ജോജു ജോർജ്. ജോജു ജോർജ് സംവിധായകനായ ആദ്യ ചിത്രം പണിയുടെ പ്രൊമോഷന്റെ ഭാഗമായി നടന്ന പ്രസ് മീറ്റിനിടെയായിരുന്നു സംഭവം.
സിനിമയുടെ ഫസ്റ്റ് ഹാഫ് കണ്ടതിന് ശേഷം മമ്മൂട്ടി ചാൻസ് ചോദിച്ചോ എന്ന ചോദ്യമാണ് ജോജുവിനെ അലോസരപ്പെടുത്തിയത്.
“മമ്മൂട്ടി എന്തിനാണ് എന്നോട് ചാൻസ് ചോദിക്കുന്നത്. ഞാനല്ലേ, അദ്ദേഹത്തോട് ചാൻസ് ചോദിച്ച് പോകേണ്ടത്. ഇങ്ങനെയുള്ള ചോദ്യങ്ങള്‍ ചോദിക്കുന്നത് എനിക്ക് ഒട്ടും ഇഷ്ടമില്ലാത്ത കാര്യമാണ്. അദ്ദേഹത്തിനെ ഞാൻ കാണുന്നതിനേക്കാള്‍ ചെറുതാക്കിയാണ് നിങ്ങള്‍ പറയുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഞാനും മമ്മൂക്കയും തമ്മിലുള്ള ബന്ധം വച്ച് നോക്കുമ്പോള്‍, എന്റെ പടത്തിന് ചാൻസ് ചോദിച്ച് വരേണ്ട ഗതികേടൊന്നും അദ്ദേഹത്തിനില്ല. പടം പോലും ഇറങ്ങാതെ എന്തിനാണ് ഇങ്ങനത്തെ ചോദ്യം ചോദിക്കുന്നത്”എന്നായിരുന്നു ജോജു പൊട്ടിത്തെറിച്ചത്.
സിനിമ മമ്മൂക്കയ്‌ക്ക് നന്നായി ഇഷ്ടപ്പെട്ടു. സിനിമാ മേഖലയിലെ ചെറിയ ആളുകളെ വരെ ഗൗനിക്കുന്ന നടനാണ് മമ്മൂട്ടി.
എന്നെ യാതൊരു പരിചയം ഇല്ലെങ്കിലും എന്നെ അദ്ദേഹം ഒരുപാട് പ്രോത്സാഹിപ്പിക്കും. സിനിമ തുടങ്ങുന്ന കാര്യം ഞാൻ ആദ്യം പറഞ്ഞത് മമ്മൂക്കയോടും ലാലേട്ടനോടുമാണ്.
പുതിയ ആള്‍ക്കാരെ വച്ച് സിനിമ എടുക്കുമ്പോള്‍ ട്രെയിനിംഗ് കൊടുക്കണമെന്ന് മമ്മൂട്ടി എന്നോട് പറഞ്ഞിരുന്നു. മൂന്ന് മാസത്തോളം അവർക്ക് ട്രെയിനിംഗ് കൊടുത്തിരുന്നുവെന്നും ജോജു ജോർജ് പറഞ്ഞു.