video
play-sharp-fill

കഷ്ടപ്പാട് നിറഞ്ഞകാലത്ത് ഭക്ഷണവും ഉടുതുണിയും വാങ്ങിതന്നത് ബിജുമേനോന്‍.. ജോജു എന്ന നടന്‍ ഉണ്ടാകാന്‍ കാരണം അദ്ദേഹം..

കഷ്ടപ്പാട് നിറഞ്ഞകാലത്ത് ഭക്ഷണവും ഉടുതുണിയും വാങ്ങിതന്നത് ബിജുമേനോന്‍.. ജോജു എന്ന നടന്‍ ഉണ്ടാകാന്‍ കാരണം അദ്ദേഹം..

Spread the love

സ്വന്തംലേഖകൻ

കോട്ടയം : ”അന്നൊക്കെ ആകെ ഉണ്ടായിരുന്നത് ഒരു ജോഡി നല്ല ഡ്രസ്സാണ് രാത്രി വന്ന് അതു കഴുകിയിട്ട് ആണ് പിറ്റേന്ന് ജോലിക്ക് ഇട്ടുകൊണ്ട് പോയിരുന്നത് ” പറയുന്നത് മറ്റാരുമല്ല ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാവ് ജോജു ജോര്‍ജാണ്. സിനിമയില്‍ ചുവടുവെക്കാത്ത കാലത്ത് തന്നെ സഹായിച്ച ബിജുമേനോനെ ആണ് അദ്ദേഹം ഓര്‍ത്തെടുക്കുന്നത്. സുഹൃത്തുക്കളിലെ പ്രിയപ്പെട്ടവനാണ് അദ്ദേഹം. അദ്ദേഹത്തെ പരിചയപ്പെട്ടത് ദൈവത്തിന്റെ അനുഗ്രഹം ആയി കരുതുന്നുവെന്നും നാട്ടില്‍ പോലുംഅറിയപ്പെട്ടത് ബിജു മേനോന്റെ സുഹൃത്തായിട്ടാണെന്നും ജോജു പറയുന്നു. നല്ല ഡ്രസില്ലാതെ നടക്കുന്നത് കണ്ട് അദ്ദേഹം വസത്രങ്ങള്‍ വാങ്ങിതന്നിട്ടുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു.തനിക്ക് നടന്‍ എന്നൊരു മേല്‍വിലാസം ഉണ്ടെങ്കില്‍ അതിന് കാരണം ബിജു മേനോനാണ്.ആരും കാണാതെ കണ്ണ് നിറഞ്ഞ അവസ്ഥയുണ്ടായിട്ടുണ്ടെന്നും ഒരിക്കലും തീരാത്ത കടപ്പാടാണ് ബിജു മേനോനോടുള്ളതെന്നും ജോജു പറഞ്ഞു.