സിനിമ ഷൂട്ടിങ്ങിനിടെ അപകടം; ജീപ്പ് മറിഞ്ഞ് നടന്‍ ജോജു ജോര്‍ജ് അടക്കം രണ്ടുപേർക്ക് പരിക്ക്

Spread the love

മൂന്നാർ: ഷൂട്ടിങ്ങിനിടയിൽ ജീപ്പ് മറിഞ്ഞ് സിനിമ നടൻ ജോജു ജോർജ് അടക്കം രണ്ടുപേർക്ക് പരുക്കേറ്റു. ഇന്ന് വൈകിട്ട് മറയൂർ റൂട്ടിലെ ലക്കം വെള്ളച്ചാട്ടത്തിനു സമീപത്തുവച്ചാണ് അപകടമുണ്ടായത്. ഷാജി കൈലാസിന്റെ ‘വരവ്’ എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടയിലായിരുന്നു അപകടം. ജോജു ജോർജ്, കൂടെയുണ്ടായിരുന്ന ഷിഹാസ് എന്നിവർക്കാണ് പരുക്കേറ്റത്.

video
play-sharp-fill

ജീപ്പ് ഉപയോഗിച്ച് ഷൂട്ടിങ് നടത്തുന്നതിനിടയിൽ വാഹനം നിയന്ത്രണം വിട്ടു മറിയുകയായിരുന്നു. ഷിഹാസിന്റെ കാലുകൾക്ക് ഒടിവുണ്ട്. രണ്ടു പേരെയും മൂന്നാർ ടാറ്റാ ടീ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.