play-sharp-fill
രാജീവ് ഗാന്ധി കോംപ്ലക്‌സിലെ ഒറ്റമുറിക്ക് ടി.എ ചന്ദ്രൻ ഒരു വർഷം നൽകുന്ന വാടക ആറു ലക്ഷത്തിലധികം രൂപ: ജോസ്‌കോ ജുവലറി മാത്രം പ്രവർത്തിക്കുന്ന രാജീവ് ഗാന്ധി കോംപ്ലക്‌സിൽ നിന്നും ആറു ലക്ഷത്തിലധികം രൂപ വാടക നൽകാൻ ചന്ദ്രനുള്ള വരുമാനം എന്ത്..? ചന്ദ്രന്റെ വരുമാനവും, ഇൻകംടാക്‌സ് വിവരവും കണ്ടെത്താൻ പരാതി

രാജീവ് ഗാന്ധി കോംപ്ലക്‌സിലെ ഒറ്റമുറിക്ക് ടി.എ ചന്ദ്രൻ ഒരു വർഷം നൽകുന്ന വാടക ആറു ലക്ഷത്തിലധികം രൂപ: ജോസ്‌കോ ജുവലറി മാത്രം പ്രവർത്തിക്കുന്ന രാജീവ് ഗാന്ധി കോംപ്ലക്‌സിൽ നിന്നും ആറു ലക്ഷത്തിലധികം രൂപ വാടക നൽകാൻ ചന്ദ്രനുള്ള വരുമാനം എന്ത്..? ചന്ദ്രന്റെ വരുമാനവും, ഇൻകംടാക്‌സ് വിവരവും കണ്ടെത്താൻ പരാതി

തേർഡ് ഐ ബ്യൂറോ

കോട്ടയം: കോട്ടയം നഗരമധ്യത്തിൽ നഗരസഭയുടെ ഉടമസ്ഥതതയിലുള്ള രാജീവ് ഗാന്ധി കോംപ്ലക്‌സിൽ പ്രവർത്തിക്കുന്ന പത്താം നമ്പർ മുറിയ്ക്കായി ടി.എ ചന്ദ്രൻ എന്നയാൾ ഒരു വർഷം നൽകുന്നത് 6.19 ലക്ഷം രൂപ. 51633 രൂപ പ്രകാരമാണ് പ്രതിമാസം നല്കുന്നത്. കോട്ടയം നഗരസഭയുടെ ഉടമസ്ഥതയിലുള്ള രാജീവ് ഗാന്ധി കോംപ്ലക്‌സിൽ സമ്പൂർണമായും പ്രവർത്തിക്കുന്നത് ജോസ്‌കോ ജുവലറി മാത്രമാണ്. ഇവിടെ മറ്റൊരു സ്ഥാപനവും പ്രവർത്തിക്കുന്നതായി അറിവില്ല. മറ്റെന്തെങ്കിലും പ്രവർത്തിക്കുന്നതായി സോർഡും വച്ചിട്ടില്ല. ഈ സാഹചര്യത്തിൽ ചന്ദ്രന് എങ്ങിനെയാണ് ഇവിടെ നിന്നും ഇത്രയധികം രൂപ വാടക നൽകാനുള്ള വരുമാനം ലഭിക്കുന്നതെന്ന ചോദ്യമാണ് ഉയരുന്നത്. ചന്ദ്രന്റെ വരുമാന മാർഗ്ഗം എന്താണെന്നും, ചന്ദ്രന്റെ ഇൻകംടാക്‌സ് വിവരങ്ങൾ ലഭ്യമാക്കമമെന്നും ആവശ്യപ്പെട്ട് പൊതുപ്രവർത്തകനായ എ.കെ ശ്രീകുമാർ ഇൻകം ടാക്സ് കമ്മിഷണർക്ക് കത്തു നൽകി. കോട്ടയം നഗരസഭയുടെ ഉടമസ്ഥതയിലുള്ള രാജീവ് ഗാന്ധി കോംപ്ലക്‌സിൽ പത്താം നമ്പർ മുറി ലേലത്തിൽ പിടിച്ചിരിക്കുന്നത് തൃശൂർ കൂർക്കഞ്ചേരി തൈവിളയിൽ ചന്ദ്രൻ എന്നയാളാണ്. ഇതു സംബന്ധിച്ചുള്ള രേഖകൾ നേരത്തെ തന്നെ തേർഡ് ഐ ന്യൂസ് ലൈവ് നഗരസഭയിൽ നിന്നും വിവരാവകാശ പ്രകാരം ശേഖരിച്ചിരുന്നു.

ഇതിനു പിന്നാലെ തേർഡ് ഐ ന്യൂസ് ലൈവ് നടത്തിയ അന്വേഷണത്തിലാണ് ഇതിനു പിന്നിലെ വൻ തട്ടിപ്പുകളെപ്പറ്റിയുള്ള വിവരങ്ങൾ പുറത്തു വന്നത്. രാജീവ് ഗാന്ധി കോംപലക്‌സിലെ ഒരു മുറി ഒഴികെ എല്ലാ മുറികളും ജോസ്കോ ജൂവലറി ഉടമ പി.എ ജോസിന്റെ പേരിലാണ് വാടകയ്ക്ക് എടുത്തിരിക്കുന്നത്. എന്നാൽ, പത്താം നമ്പർ മുറി മാത്രം പി.എ ചന്ദ്രന്റെ പേരിലും. ഈ മുറിയുടെ വാടക അടയ്ക്കുന്നതും ചന്ദ്രൻ തന്നെയാണ്. എന്നാൽ, ഈ മുറി മറ്റാർക്കെങ്കിലും കൈമാറ്റം ചെയ്തിട്ടുണ്ടോ എന്ന കാര്യത്തിലാണ് ഇനി വ്യക്തത വരേണ്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനിടെ, പഴയ പൊലീസ് സ്റ്റേഷൻ മൈതാനം വർഷങ്ങളോളം ടി.എ ചന്ദ്രൻ വാടകയ്ക്ക് എടുത്തിരുന്നതിൻ്റെ കൃത്യമായ വിവരങ്ങളും തേർഡ് ഐ ന്യൂസ് ലൈവിനു ലഭിച്ചിട്ടുണ്ട്. അടുത്ത ദിവസം ഇതുസംബന്ധിച്ചുള്ള വിവരങ്ങൾ തേർഡ് ഐ ന്യൂസ് ലൈവ് പുറത്തു വിടും.