കൊവിഡ് പ്രതിസന്ധിയിലും ഇതാണ് കേരള മാതൃക..! ഓക്‌സിജൻ വണ്ടിയോടിച്ച് ജോയിന്റ് ആർ.ടി.ഒ: അടിയന്തര സാഹചര്യത്തിൽ ഓക്‌സിജൻ വണ്ടിയുടെ സാരഥ്യം ഏറ്റെടുത്ത ജോയിന്റ് ആർടിഒയ്ക്ക് അഭിനന്ദന പ്രവാഹം
തേർഡ് ഐ ബ്യൂറോ
കോട്ടയം: കൊവിഡ് പ്രതിസന്ധിയിലും ഓരോ ദിവസവും കേരളത്തിൽ ഉയരുന്നത് അനുകരണീയമായ പുതിയ മാതൃകകയാണ്. ശ്വാസം മുട്ടൽ അനുഭവപ്പെട്ട് മരണാസന്നനായ രോഗിയെ ബൈക്കിൽ ആശുപത്രിയിൽ എത്തിച്ച് ജീവൻ രക്ഷിച്ച വാർത്തയാണ് കേരളത്തെ അത്ഭുതപ്പെടുത്തിയിരുന്നതെങ്കിൽ ഇപ്പോൾ പുറത്തു വരുന്നത് ഓക്‌സിജൻ തീരാറായ സാഹചര്യത്തിൽ സ്വന്തം നിലയിൽ ഓക്‌സിജൻ ടാങ്കർ ഓടിച്ചെത്തിയ ജോയിന്റെ ആർ.ടി.ഒയുടെ വാർത്തയാണ് പുറത്തു വരുന്നത്.
മാവേലിക്കര ജോയിന്റ് ആർടി ഒ എം.ജി.മനോജാണ് സാഹചര്യത്തിന്റെ അവസ്ഥ മനസിലാക്കി അടിയന്തര സാഹചര്യത്തിൽ ഇടപെടലുണ്ടായത്. മാവേലിക്കര കുന്നം ട്രാവൻകൂർ ഓക്‌സിജൻ ഫാക്ടറിയിൽ നിന്നും ചെങ്ങന്നൂർ കോവിഡ് എഫ് എൽ റ്റി സി യിലേക്ക് ഓക്‌സിജൻ സിലിണ്ടറുകൾ അടിയന്തിരമായി എത്തിക്കേണ്ടിയിരുന്ന സാഹചര്യമുണ്ടായിരുന്നു. എന്നാൽ, ഇത്തരത്തിൽ ഓക്‌സിജൻ സിലിണ്ടർ എത്തിക്കേണ്ടിയിരുന്ന ടിപ്പർ വാഹനത്തിന്റെ ഡ്രൈവർക്ക് സമയത്ത് എത്തിച്ചേരാൻ സാധിച്ചില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഈ സാഹചര്യത്തിലാണ് ജോയിന്റ് ആർ.ടി.ഒ വാഹനത്തിന്റെ ഡ്രൈവിംങ് സീറ്റിൽ കയറിയത്. തുടർന്നു ഇദ്ദേഹം സ്വയം ടിപ്പർ ഓടിച്ച് ഓക്‌സിജനുമായി പോകുകയായിരുന്നു. ഓക്‌സിജൻ സിലിണ്ടറുകളുടെ സുഗമമായ വിതരണത്തിനായി പ്രത്യേക ഉത്തരവിലൂടെ ബീക്കൺ ലൈറ്റും ജി പി എസ്സും ഘടിപ്പിച്ച ,സൈഡ് ബോഡി തുറക്കാവുന്ന ടിപ്പർ വാഹനം മാവേലിക്കര സബ് ആർ ടി ഒയിൽ എത്തിച്ചിട്ടുണ്ട്.
എന്നാൽ, കഴിഞ്ഞ ദിവസമാണ് ഇത്തരത്തിൽ ഇവിടെ ഓക്‌സിജൻ എത്തിക്കാൻ നടപടിയെടുത്തത്. മോട്ടോർ വാഹന വകുപ്പിന്റെ ഡ്രൈവർ ആലപ്പുഴ വാർ റൂമിന്റെ ഡ്യൂട്ടിയിലായിരുന്നു. ഈ സാഹചര്യത്തിലാണ് ജോയിന്റ് ആർടി ഒ ടിപ്പർ ലോറിയുമായി ഓക്‌സിജൻ ഫാക്ടറിയിൽ എത്തിയത്. ഫാക്ടറി ജീവനക്കാർക്ക് ആദ്യം കൗതുകം തോന്നിയെങ്കിലും കാര്യമറിഞ്ഞപ്പോൾ പെട്ടെന്ന് തന്നെ സിലിണ്ടറുകൾ ലോഡ് ചെയ്തു കൊടുത്തു. അവിടെ നിന്നും ചെങ്ങന്നൂർ ഐ.പി.സി. പാരിഷ് ഹാളിൽ സജ്ജമാക്കിയിട്ടുള്ള സി.എഫ്.എൽ. റ്റി.സി യിലേക്ക് വാഹനം എത്തിക്കുകയാിരുന്നു.
അവിടെ കയറ്റിറക്കിന് പ്രത്യേകം ജീവനക്കാർ ഇല്ലായിരുന്നു. കോവിഡ് മാലിന്യ നിർമ്മാർജ്ജനത്തിന് ചുമതലയുണ്ടായിരുന്ന രണ്ടു പേരോടൊപ്പം ജോയിന്റ് ആർടിയും പൈലറ്റ് വാഹനം ഓടിച്ചെത്തിയ എ.എം.വി.ഐ ശ്യാം കുമാറും ചേർന്ന് ലോഡ് ഇറക്കി മടങ്ങി.