
കോഴിക്കോട് : സ്വകാര്യ ബാങ്കിന്റെ പേരിൽ വ്യാജ വായ്പ അനുമതി പത്രം തയാറാക്കി തട്ടിപ്പു നടത്തിയ സംഭവത്തിൽ പ്രതി പിടിയിൽ.
കോട്ടയം കുടമാളൂർ എൻആർ ഗവ. ഹൈസ്കൂളിനു സമീപം ജോൺസൻ വർക്കിയെ (54) ആണ് എറണാകുളത്തു നിന്നു പൊലീസ് അറസ്റ്റ‌് ചെയ്തത്.
വിദേശ ഉപരിപഠനത്തിന് അപേക്ഷ നൽകിയപ്പോൾ ലക്ഷങ്ങളുടെ ബാങ്ക് നിക്ഷേപം കാണിക്കാൻ സ്വകാര്യ ബാങ്കിന്റെ പേരിൽ 25 ലക്ഷത്തിന്റെ വ്യാജ വായ്പ അനുമതി പത്രം തയാറാക്കി തട്ടിപ്പു നടത്തിയ സംഭവത്തിൽ രണ്ടു വർഷത്തിനു ശേഷമാണ് അന്വേഷണ സംഘം ഇയാളെ അറസ്റ്റ് ചെയ്തത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
2023 നവംബർ 23 നാണ് കേസിനാസ്പദമായ സംഭവം. ഉദ്യോഗാർഥിയായ കോഴിക്കോട് ചെലവൂർ സ്വദേശി സി.പി.വിഷ്ണുവിനെതിരെ മാവൂർ റോഡ് കാത്തലിക് സിറിയൻ ബാങ്ക് മാനേജർ നൽകിയ പരാതിയിലാണ് ഉദ്യോഗാർഥികൾക്ക് വ്യാജ ബാങ്ക് വായ്പ അനുമതി പത്രം തയാറാക്കി നൽകിയ ഏജൻസി നടത്തിപ്പുകാരനായ പ്രതിയെ പൊലീസ് പിടികൂടിയത്.
നേരത്തെ കേസിൽ ഉദ്യോഗാർഥിയെ പ്രതിചേർത്ത് മെഡിക്കൽ കോളജ് പൊലീസ് നടപടി ആരംഭിച്ചിരുന്നു.
ചോദ്യം ചെയ്ത തിൽ കോട്ടയം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഏജൻസി മുഖേനയാണ് ബാങ്ക് അക്കൗണ്ട് നിക്ഷേപവുമായി ബന്ധപ്പെട്ടു അനുമതി പത്രം തയാറാക്കിയ തെന്ന് മൊഴി നൽകി.
ബാങ്കിൻ്റെ പേരിൽ വ്യാജ റിപ്പോർട്ടും സീലും ഉൾപ്പെടുത്തി ഉദ്യോഗാർഥിക്ക് നൽകുകയായി രുന്നെന്ന് പൊലീസ് പറഞ്ഞു.
കോട്ടയം ശാസ്ത്രി റോഡ് കേന്ദ്രീകരിച്ചാണ് ഇയാളുടെ തട്ടിപ്പ് സ്ഥാപനം പ്രവർത്തിക്കുന്നത്., ശാസ്ത്രി റോഡിൽ ഈസ്റ്റ് കെഎസ്ഇബിക്ക് സമീപം പ്രവർത്തിക്കുന്ന സ്ഥാപനത്തിനെതിരെ നിരവധി പരാതികളാണ് നേരത്തെ ഉയർന്നത്.



