video
play-sharp-fill

1 C
Alba Iulia
Friday, May 16, 2025
HomeCrimeമിഠായി നൽകി പ്രലോഭിപ്പിച്ച് എൽകെജി വിദ്യാർത്ഥിനിയെ സ്‌കൂൾ കോമ്പൗണ്ടിലുള്ള മുറിയിൽ കൊണ്ടുപോയി പീഡിപ്പിച്ചു ; സ്‌കൂൾ...

മിഠായി നൽകി പ്രലോഭിപ്പിച്ച് എൽകെജി വിദ്യാർത്ഥിനിയെ സ്‌കൂൾ കോമ്പൗണ്ടിലുള്ള മുറിയിൽ കൊണ്ടുപോയി പീഡിപ്പിച്ചു ; സ്‌കൂൾ ജീവനക്കാരൻ അറസ്റ്റിൽ

Spread the love

സ്വന്തം ലേഖകൻ

ഹരിപ്പാട്: ആലപ്പുഴയിൽ എൽകെജി വിദ്യാർഥിയെ പീഡിപ്പിച്ച കേസിൽ സ്‌കൂൾ ജീവനക്കാരൻ അറസ്റ്റിൽ. ഇടുക്കി വാഗമൺ ചോറ്റുകുഴിയിൽ ജോൺസൺ (54) നെയാണ് കരീലക്കുളങ്ങര പൊലീസ് പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്.

നങ്ങ്യാർകുളങ്ങരയിലെ സ്വകാര്യ സ്‌കൂളിൽ സഹായി ആയി ജോലി ചെയ്തിരുന്ന ഇയാൾ അതേ സ്‌കൂളിലെ എൽകെജി വിദ്യാർത്ഥിനിയെയാണ് പീഡനത്തിനിരയാക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മിഠായി നൽകി പ്രലോഭിപ്പിച്ച് സ്‌കൂൾ കോമ്പൗണ്ടിലുള്ള ഇയാളുടെ മുറിയിൽ കൊണ്ടുപോയാണ് കുട്ടിയെ പീഡിപ്പിച്ചത്. രണ്ട് തവണ സമാന രീതിയിൽ പീഡനം നടന്നതായി പൊലീസ് പറയുന്നു. ശാരീരികമായി അസ്വസ്ഥതകൾ കാണിച്ച കുട്ടിയോട് മാതാവ് വിവരങ്ങൾ ചോദിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്. തുടർന്ന് മാതാവ് കരീലക്കുളങ്ങര പൊലീസിൽ പരാതി നൽകുകയായിരുന്നു.

പ്രതി സ്‌കൂളിലെ സഹായിയും നോട്ടക്കാരനുമായി ജോലി ചെയ്തു വരികയായിരുന്നു. ഇടയ്ക്ക് സ്‌കൂൾ ബസിൽ ക്‌ളീനറായും ജോലി ചെയ്തിരുന്നു. പ്രതിയെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയ ശേഷം ഹരിപ്പാട് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments