ഇനിയൊരു കുരുന്നിന്റെ ജീവനും കുഴൽ കിണറിൽ വീണു പൊലിയാതിരിക്കട്ടെ ; കുഴൽകിണറിൽ വീണവരെ രക്ഷിക്കനുള്ള സാങ്കേതിക വിദ്യയുമായി ജോൺസൺ
സ്വന്തം ലേഖിക
കൊച്ചി : നാടിനെ മുഴുവൻ കണ്ണീരിലാഴ്ത്തിയാണ് കുഴൽക്കിണറിൽ കുടുങ്ങിപ്പോയ രണ്ടരവയസ്സുകാരൻ വിടവാങ്ങിയത്. ഒരു രാജ്യത്തിന്റെ മുഴുവൻ പ്രാർഥനകളും വിഫലമാക്കിയാണ് തമിഴ്നാട് തിരുച്ചിറപ്പള്ളിയിൽ കുഴൽക്കിണറിൽ വീണ സുജിത് മരിച്ചത്. കുഴൽ കിണറിൽ വീണ് മരിക്കുന്ന ആദ്യത്തെ കുരുന്നല്ല സുജിത്.
രാജ്യം ഇത്രയും പുരോഗതിയിലെത്തിയിട്ടും കുഴൽകിണറിൽ വീണവരെ രക്ഷിക്കാൻ സാധിക്കുന്നില്ലെന്നതാണ് വിഷമകരമായ വസ്തുത.
ഈ സാഹചര്യത്തിൽ ജോൺസൺ എന്ന ശാസ്ത്രജ്ഞൻ തന്റെ ഫോസ്ബുക്കിൽ ഇപ്രകാരം കുറിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
100 മീറ്റർ ആഴമുള്ള കുഴൽക്കിണർ ആയാലും മൂന്ന് മണിക്കൂറിൽ അതിനുള്ളിൽ അകപ്പെട്ട ആളെ രക്ഷിക്കാനുള്ള സാങ്കേതിക വിദ്യ വികസിപ്പിച്ചെടുക്കാൻ തയ്യാറാണെന്നും ചെലവ് ഏറ്റെടുക്കാൻ സർക്കാർ തയ്യാറാണോ എന്നും ജോൺസൺ ചോദിക്കുന്നു.
പോസ്റ്റിന്റെ പൂർണ്ണരൂപം
കഴുഞ്ഞ ദിവസം ഉണ്ടായ ദാരുണമായ നടന്ന കുട്ടിയുടെ മരണത്തെപ്പറ്റി രണ്ടു വാക്കു പറയട്ടെ.ഇത്രയും പുരോഗതിയിൽ എത്തിയ നമ്മുടെ രാജ്യത്ത് ഈ കുഴൽ കിണറിൽ ഉണ്ടാകുന്ന അപകടങ്ങളിൽ നിന്നും രക്ഷിക്കാൻ സാധിക്കാത്ത സംഭവങ്ങൾ ആണ് കൂടുതലും കാണുന്നത്.അതിനു ആവശ്യമായ ടെക്നോളജി ഇന്ന് കണ്ടെത്തിയിട്ടില്ല എന്നത് വളരെ ദുഖകരമായ കാര്യമാണ്. രാജ്യ രക്ഷയ്ക്ക് വേണ്ടി ലക്ഷകണക്കിന് കോടി രൂപ നമ്മൾ മാറ്റി വെയ്ക്കുകയും ചന്ദ്രനിലോട്ടും ശ്യൂന്യകാശ പ്രവർത്തനതിനുമായി പതിനായിരക്കണക്കിന് കോടി രൂപ ചിലവഴിക്കുമ്പോൾ നമ്മുടെരാജ്യത്തുണ്ടാകുന്ന കുഴൽ കിണറിൽ അകപ്പെടുന്ന കുഞ്ഞി കുരുന്നുകളെ രക്ഷിക്കാൻ ഉള്ള ടെക്‌നോളജി ഇല്ലാത്തത്തിൽ വളരെ അധികം ഖേദിക്കുന്നു.
അതിനു ഒരു പരിഹാരം ചെയ്യേണ്ടത് നമ്മുടെ ആവിശ്യം ആണല്ലോ.100 മീറ്റർ ആഴം ഉള്ള കുഴൽ കിണർ ആയാലും 3 മണിക്കൂറിനുള്ളിൽ അതിൽ അകപ്പെട്ട ആളെ രക്ഷിക്കാൻ ഉള്ള സാങ്കേതിക വിദ്യ വികസിപ്പിച്ചെടുക്കാൻ ഞാൻ തയ്യാറാണ് . അതിനു വേണ്ടുന്ന സാമ്ബത്തിക ചിലവ് സർക്കാർ വഹിക്കുമോ അതോ മറ്റാരെങ്കിലും വഹിക്കാൻ തയ്യാറാണോ. തയ്യാറാണെങ്കിൽ ഞാനുമായി ബന്ധപ്പെടുക. അതിനു നല്ല പണചിലവ് ഉണ്ട് അതിന്റെ ഓരോ ഭാഗങ്ങളും അത്യാധുനിക രീതിയിൽ ഉള്ള പല ഉപകരങ്ങളും പല സാങ്കേതിക വിദ്യകളും കൂട്ടി യോജിപ്പിച്ചുകൊണ്ടാണ് ചെയ്യേണ്ടത്. ഒരു ഹെലികോപ്റ്റർ അല്ലെങ്കിൽ വിമാനത്തിൽ മണിക്കൂറുകൾ കൊണ്ട് എത്തിച്ചു രക്ഷാപ്രവാത്തനം നടത്താൻ പറ്റുന്ന രീതിയിലാണ് രൂപകല്പന ചെയ്യുക.
ജോൺസൺ
9744525892