play-sharp-fill
ജോൺസൺ ആന്റ് ജോൺസൺ കമ്പനിക്ക് പിഴ ശിക്ഷ :  കേന്ദ്ര ജിഎസ്ടി പ്രകാരം ഉപഭോക്താക്കൾക്ക് അർഹതപ്പെട്ട വിലക്കുറവ് ലഭിക്കാത്തതിനാലാണ് ശിക്ഷ

ജോൺസൺ ആന്റ് ജോൺസൺ കമ്പനിക്ക് പിഴ ശിക്ഷ : കേന്ദ്ര ജിഎസ്ടി പ്രകാരം ഉപഭോക്താക്കൾക്ക് അർഹതപ്പെട്ട വിലക്കുറവ് ലഭിക്കാത്തതിനാലാണ് ശിക്ഷ

 

സ്വന്തം ലേഖകൻ

ഡൽഹി: ജോൺസൺ ആന്റ് ജോൺസൺ കമ്പനിക്ക് പിഴ ശിക്ഷ. നാഷണൽ ആന്റി-പ്രോഫിറ്ററിംഗ് അതോറിറ്റിയാണ്
കേന്ദ്ര ജിഎസ്ടി പ്രകാരം ഉപഭോക്താക്കൾക്ക് അർഹതപ്പെട്ട വിലക്കുറവ് ലഭ്യമാക്കാത്തതിന്റെ കാരണത്തിൽ പിഴ ചുമത്തിയത്. 230.4 കോടി രൂപ ഉപഭോക്തൃ ക്ഷേമനിധിയിൽ അടയ്ക്കണം എന്നാണ് വിധി.


2017 നവംബർ 15 മുതൽ 2018 ഡിസംബർ 31 വരെയുള്ള കണക്കുകൾ പരിശോധിച്ച്, വിശദമായി വാദം കേട്ടശേഷമാണ് ശിക്ഷ വിധിച്ചത്. 18 ശതമാനം പലിശ സഹിതം തുക നിക്ഷേപിക്കാൻ യുഎസ് ആസ്ഥാനമായുള്ള കമ്പനിക്ക് മൂന്ന് മാസത്തെ സമയമാണ് എൻഎഎ ചെയർമാൻ ബിഎൻ ശർമ്മ ഒപ്പിട്ട ഉത്തരവിൽ നൽകിയിട്ടുള്ളത്. കമ്പനി വീഴ്ച വരുത്തിയാൽ കേന്ദ്ര, സംസ്ഥാന ജിഎസ്ടി ഉദ്യോഗസ്ഥർക്ക് പണം ഈടാക്കാൻ അനുമതിയുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഷാംപൂ, കോസ്മെറ്റിക്സ്, ഹെയർ ഓയിൽ, കണ്ണട, ഷേവിങ് ഉപകരണങ്ങൾ തുടങ്ങിയ 178 ഉൽപ്പന്നങ്ങളുടെ നികുതിയാണ് 2017 നവംബറിൽ ജിഎസ്ടി കൗൺസിൽ പുതുക്കി നിശ്ചയിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ ഉൽപ്പന്നങ്ങളുടെ വിലയിൽ ആവശ്യമായ കുറവ് കമ്പനി വരുത്തിയില്ലെന്ന് ഡയറക്ടർ ജനറൽ ഓഫ് ആന്റി പ്രോഫിറ്റിയറിങ് നടത്തിയ അന്വേഷണത്തിൽ വ്യക്തമായിരുന്നു.

നികുതി കുറച്ച സമയത്ത് കമ്പനി പല ഉൽപ്പന്നങ്ങളുടെയും അടിസ്ഥാന വില ഉയർത്തിയതായി അന്വേഷണത്തിൽ കണ്ടെത്തി. ജി.എസ്.ടി നിരക്ക് ആദ്യം 28 ശതമാനമായിരുന്നത് പിന്നീട് 18 ശതമാനമാക്കി കുറച്ചിരുന്നു. ഈ ഘട്ടത്തിൽ കമ്ബനി ഉൽപ്പന്നങ്ങളുടെ വില കുറച്ചിരുന്നില്ല.വിഷയത്തിൽ ജോൺസൺ & ജോൺസൺ മാധ്യമങ്ങളോട് പ്രതികരിച്ചില്ല. മുൻപ് നെസ്ലെ കമ്പനിക്കും ഇതുപോലെ എൻഎഎ പിഴ ശിക്ഷ വിധിച്ചിരുന്നു.