
കേരള ബാങ്ക് (കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ്) സുപ്രധാന തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ചീഫ് ടെക്നോളജി ഓഫീസര്‍ (CTO), ചീഫ് കംപ്ലയന്‍സ് ഓഫീസര്‍ (CCO), ക്രെഡിറ്റ് എക്സ്പര്‍ട്ട് എന്നീ ഒഴിവുകള്‍ നികത്തുന്നതിനാണ് റിക്രൂട്ട്മെന്റ് ഡ്രൈവ് ലക്ഷ്യമിടുന്നത്.
പ്രസ്തുത തസ്തികകളിലേക്ക് ഓഫ്ലൈനായി ഡിസംബര്‍ 15 വരെ അപേക്ഷിക്കാം. ആകെയുള്ള അഞ്ച് ഒഴിവുകളിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെയാണ് ക്ഷണിക്കുന്നത്.
കേരള ബാങ്ക് നിയമനം ബാങ്കിംഗ് മേഖലയിലെ നേരിട്ടുള്ള റിക്രൂട്ട്മെന്റാണ്. ചീഫ് ടെക്നോളജി ഓഫീസര്‍ (01), ചീഫ് കംപ്ലയന്‍സ് ഓഫീസര്‍ (01), ക്രെഡിറ്റ് എക്സ്പര്‍ട്ട് (03) എന്നിങ്ങനെയാണ് തസ്തിക തിരിച്ചുള്ള ഒഴിവുകള്‍. ഓരോ തസ്തികയ്ക്കും നിര്‍ദ്ദേശിച്ചിട്ടുള്ള പ്രായപരിധി വ്യത്യാസപ്പെട്ടിരിക്കുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ചീഫ് ടെക്നോളജി ഓഫീസര്‍, ചീഫ് കംപ്ലയന്‍സ് ഓഫീസര്‍ എന്നീ തസ്തികകളിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് 65 വയസ്സില്‍ താഴെയായിരിക്കണം പ്രായം. ക്രെഡിറ്റ് എക്സ്പര്‍ട്ട് തസ്തികയിലേക്ക് 60-നും 65-നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഓരോ തസ്തികയ്ക്കും പ്രത്യേകം യോഗ്യതാ മാനദണ്ഡങ്ങള്‍ നിഷ്കര്‍ഷിച്ചിട്ടുണ്ട്. ചീഫ് ടെക്നോളജി ഓഫീസര്‍ക്ക് എം.എസ്സി കമ്ബ്യൂട്ടര്‍ സയന്‍സ്/ഐ.ടി അല്ലെങ്കില്‍ ബി.ടെക്/എം.സി.എ ബിരുദം ആവശ്യമാണ്.
സോഫ്റ്റ്വെയര് ഡെവലപ്മെന്റ്, ഇന്‍ഫ്രാസ്ട്രക്ചര്‍ മാനേജ്മെന്റ്, സൈബര്‍ സുരക്ഷ, ഡിജിറ്റല്‍ ക്ലൗഡ് തുടങ്ങി സാങ്കേതിക വിദ്യകളില്‍ പ്രാവീണ്യവും ഈ മേഖലകളില്‍ കുറഞ്ഞത് 10 വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും നിര്‍ബന്ധമാണ്. ചീഫ് കംപ്ലയന്‍സ് ഓഫീസര്‍ക്ക് ഏതെങ്കിലും അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബിരുദം വേണം. പ്രമുഖ പൊതു/സ്വകാര്യ ബാങ്കുകളിലെ ബാങ്കിംഗ് മേഖലയില്‍ കുറഞ്ഞത് 15 വര്‍ഷത്തെ പ്രവര്‍ത്തി പരിചയം.
അതില്‍ 3 വര്‍ഷമെങ്കിലും ജനറല്‍ മാനേജര്‍/ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ റാങ്കില്‍ കംപ്ലയന്‍സ്, റിസ്ക് മാനേജ്മെന്റ്, ഇന്സ്പെക്ഷന്, ക്രെഡിറ്റ്, ഓപ്പറേഷന്‍സ് തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തി പരിചയം നിര്‍ബന്ധമാണ്. ക്രെഡിറ്റ് എക്സ്പര്‍ട്ട് തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് ഏതെങ്കിലും അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബിരുദം മതിയാകും. കൂടാതെ, നാഷണലൈസ്ഡ് ബാങ്കുകളില്‍ സ്കെയില്‍ III റാങ്കില്‍ നിന്ന് വിരമിച്ച ഉദ്യോഗസ്ഥരായിരിക്കണം.
എം.എസ്.എം.ഇ, പ്രോജക്റ്റ് അപ്രൈസല്‍, റീട്ടെയില്‍ ക്രെഡിറ്റ്, പ്രോജക്റ്റ് സ്കില്‍സ് എന്നിവയില്‍ പ്രാവീണ്യം അത്യന്താപേക്ഷിതമാണ്. ഈ തസ്തികകളിലേക്ക് അപേക്ഷിക്കാന്‍ യാതൊരുവിധ അപേക്ഷാ ഫീസും ആവശ്യമില്ല. ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നത് രേഖാ പരിശോധന, എഴുത്ത് പരീക്ഷ, വ്യക്തിഗത അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും.
അപേക്ഷിക്കാന്‍ താല്‍പ്പര്യമുള്ളവരും യോഗ്യരുമായവര്‍ നിര്‍ദ്ദിഷ്ട ഫോര്‍മാറ്റിലുള്ള അപേക്ഷയോടൊപ്പം പ്രായം, യോഗ്യത, ജാതി തുടങ്ങിയവ തെളിയിക്കുന്ന ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും ചേര്‍ത്ത് അയക്കണം. അപേക്ഷാ ഫോം ഔദ്യോഗിക വെബ്സൈറ്റില്‍ ലഭ്യമാണ്.




