ഹെൽപ്പർ, ഓപ്പറേറ്റർ, അസിസ്റ്റന്റ്; കേരളത്തിലെ ഏറ്റവും പുതിയ സർക്കാർ ജോലിയൊഴിവുകൾ; വിവിധ ജില്ലകളിൽ അവസരം

Spread the love

ബോയിലർ ഓപ്പറേറ്റർ

video
play-sharp-fill

കേരളാ സ്റ്റേറ്റ് ഡ്രഗ്സ് ആന്റ് ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡ് കലവൂർ ആലപ്പുഴയിലേക്ക് ബോയിലർ ഓപ്പറേറ്റർ തസ്തികയിൽ രണ്ട് ഒഴിവുകൾ നിലവിലുണ്ട്. ITI / NTC / NAC in Boiler Competent B Class Certificate ആണ് യോഗ്യത. പ്രായപരിധി 18-41 വയസ്. പ്രതിമാസ വേതനം 18,000 രൂപ. താൽപര്യമുള്ള ഉദ്യോഗാർഥികൾ അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ മാർച്ച് 7നകം നേരിട്ട് ഹാജരാകണം.

2. റിവർ മാനേജ്‌മെന്റ്‌ സെന്ററിൽ ഒഴിവ്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാന റവന്യൂ വകുപ്പിന് കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആന്റ് ഡിസാസ്റ്റർ മാനേജ്‌മെന്റിലെ റിവർ മാനേജ്‌മെന്റ്‌ സെന്ററിലേക്ക് സ്പെഷ്യലിസ്റ്റ് (ജിയോളജി), ജി.ഐ.എസ്. സ്പെഷ്യലിസ്റ്റ് (ജ്യോഗ്രഫി) തസ്തികകളിലുള്ള ഓരോ ഒഴിവുകളിലേക്ക് ഒരു വർഷത്തേക്ക് കരാർ നിയമനത്തിന് ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

ഉദ്യോഗാർത്ഥികൾ ഐ.എൽ.ഡി.എം വെബ്സൈറ്റിൽ ലഭ്യമായിട്ടുള്ള ഓൺലൈൻ ഫോം ഫിൽ ചെയ്ത് അപേക്ഷ സമർപ്പിക്കണം. പ്രവർത്തി പരിചയമുള്ളവർക്ക് മുൻഗണന. അപേക്ഷിക്കേണ്ട അവസാന തീയതി ഫെബ്രുവരി 25. വിശദവിവരങ്ങൾക്ക്: https://ildm.kerala.gov.in/en, ഇ-മെയിൽ: [email protected]. ഫോൺ: 0471-2365559.

വനിതാ കമ്മീഷനിൽ അസിസ്റ്റന്റ് ഒഴിവ്

കേരള വനിതാ കമ്മീഷനിൽ നിലവിൽ ഒഴിവുള്ള ഒരു അസിസ്റ്റന്റ് ഒഴിവിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ 39300- 83000 സ്‌കെയിലിൽ സമാന തസ്തികയിൽ ജോലി ചെയ്യുന്നവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. നിശ്ചിത മാതൃകയിലുള്ള അപേക്ഷ, നിരാക്ഷേപപത്രം സഹിതം മേലധികാരി മുഖേനെ മെമ്പർ സെക്രട്ടറി, കേരള വനിതാ കമ്മീഷൻ, പി എം ജി, പട്ടം പി ഒ, തിരുവനന്തപുരം 695004 എന്ന വിലാസത്തിൽ ഫെബ്രുവരി 28 നകം ലഭിക്കണം.

4. അങ്കണവാടി ഹെൽപ്പർ

തിരൂർ അഡീഷണൽ ഐ.സി.ഡി.എസിലെ തൃപ്രങ്ങോട് ഗ്രാമ പഞ്ചായത്ത് അങ്കണവാടി ഹെൽപ്പർ തസ്തികകളിലേക്ക് നിയമനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. തൃപ്രങ്ങോട് ഗ്രാമ പഞ്ചായത്തിൽ സ്ഥിരതാമസക്കാരും 01.01.2026ന് 18നും 46നും ഇടയ്ക്ക് പ്രായമുള്ളവരുമായ വനിതകളായിരിക്കണം.

എഴുത്തും വായനയും അറിയുന്നവരും എസ്.എസ്.എൽ.സി ജയിക്കാത്തവരുമായവർക്ക് ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷിക്കാം.

പട്ടികജാതി/ പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്ക് മൂന്നുവർഷവും ടി തസ്തികകളിൽ മിനിമം ഒരു വർഷമെങ്കിലും സേവന പരിചയമുള്ളവർക്ക് ആനുപാതികമായും ഉയർന്ന പ്രായ പരിധിയിൽ (പരമാവധി മൂന്ന് വയസ് വരെ) ഇളവും ലഭിക്കും.

നിശ്ചിത മാതൃകയിലുള്ള പൂരിപ്പിച്ച അപേക്ഷകൾ ആവശ്യമായ രേഖകൾ സഹിതം മാർച്ച് 5 വൈകിട്ട് 5ന് മുമ്പ് തിരൂർ അഡീഷണൽ ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസിൽ സമർപ്പിക്കണം.

അപേക്ഷയുടെ മാതൃക തിരൂർ അഡീഷണൽ ഐ.സി.ഡി.എസ് ആലത്തിയൂർ, തൃപ്രങ്ങോട് ഗ്രാമ പഞ്ചായത്ത് എന്നിവിടങ്ങളിൽ നിന്നും ലഭിക്കും. പ്രസ്തുത വാർഡിൽ സ്ഥിരതാമസമാണെന്ന് തെളിയിക്കുന്ന രേഖ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖ, പ്രായം തെളിയിക്കുന്ന രേഖ, ആധാർ കാർഡ് എന്നിവ ഹാജരാക്കണം.