
യൂത്ത് കോൺഗ്രസ് മുൻ കോട്ടയം ജില്ലാ പ്രസിഡണ്ടും ഡിസിസി ജനറൽ സെക്രട്ടറിയുമായ ജോബോയ് ജോർജ്ജിന്റെ അപ്രതീക്ഷിത മരണം ഞെട്ടലോടെ കോൺഗ്രസുകാർ; നഷ്ടമായത് കരുത്തുറ്റ യുവ നേതാവിനെ; ജോബോയിയുടെ സംസ്കാരം ഞായറാഴ്ച
കോട്ടയം : കോട്ടയം ഡിസിസി ജനറൽ സെക്രട്ടറി ജോബോയ് ജോർജ് അന്തരിച്ചു. വ്യാഴാഴ്ച്ച വൈകിട്ട് കോട്ടയം മാർക്കറ്റിൽ വച്ച് കുഴഞ്ഞു വീണായിരുന്നു മരണം.
കെ എസ് യു മുൻ സംസ്ഥാന ജനറൽ സെക്രട്ടറി, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ്, സംസ്ഥാന ജനറൽ സെക്രട്ടറി, എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. കോട്ടയം ബസേലിസ് കോളേജിലെ കോളേജ് യൂണിയൻ മുൻ ചെയർമാനായിരുന്നു.
കുറുവിലങ്ങാട് പാലയ്ക്കലോടി വീട്ടിൽ പി വി ജോർജിന്റെയും, കുട്ടിയമ്മയുടെയും മകനാണ്. പരിപ്പ് കണ്ടമുണ്ടാരി പുത്തൻപുരയിൽ കവിത എലിസബത്ത് കുര്യനാണ് ഭാര്യ, മക്കൾ: ലെന, ഇവാന, ജുവാൻ ( ലൂർദ് പബ്ലിക് സ്കൂൾ കോട്ടയം )
Whatsapp Group 1 | Whatsapp Group 2 |Telegram Group
സഹോദരി :ജോയിസ് വിൻസെന്റ്, ഒറ്റകണ്ടതിൽ, കുറവിലങ്ങാട്.
മൃതദേഹം കാരിത്താസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ശവസംസ്കാര ക്രമീകരണം…
നാളെ (ശനി) ഉച്ചകഴിഞ്ഞ് 2ന് കാരിത്താസ് ആശുപത്രിയിൽ നിന്നും മൃതദേഹം ഡിസിസി ഓഫീസിൽ എത്തിക്കും.
2.30 pm മുതൽ 4pm വരെ കോട്ടയം ഡിസിസി ഓഫീസിൽ പൊതുദർശനം.തുടർന്ന് 5 മണിക്ക് കുറവിലങ്ങാട് തോട്ടുവാ ജംഗ്ഷനിലെ കുടുംബവീട്ടിൽ കൊണ്ടുവരും.
സംസ്കാര ശുശ്രൂഷകൾ ഞായറാഴ്ച ഉച്ചയ്ക്ക് 11.30ന് വീട്ടിൽ ആരംഭിക്കും. തുടർന്ന് 12.30 പിഎം ന് കുറവിലങ്ങാട്മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത് മറിയം ആർച്ച്ഡീക്കൻ പിൽഗ്രിം ചർച്ച് സെമിത്തേരിയിൽ സംസ്കാരം നടക്കും .