
കേരളത്തിൽ ഒരു സർക്കാർ ജോലി നേടാൻ സുവർണാവസരം അതും പരീക്ഷ ഇല്ലാതെ.കേരള വനിതാ കമ്മീഷനിൽ നിലവിൽ ഒഴിവുള്ള ഒരു അസിസ്റ്റന്റ് ഒഴിവിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ 39300- 83000 സ്കെയിലിൽ സമാന തസ്തികയിൽ ജോലി ചെയ്യുന്നവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
നിശ്ചിത മാതൃകയിലുള്ള അപേക്ഷ, നിരാക്ഷേപപത്രം സഹിതം മേലധികാരി മുഖേനെ മെമ്പർ സെക്രട്ടറി, കേരള വനിതാ കമ്മീഷൻ, പി എം ജി, പട്ടം പി ഒ, തിരുവനന്തപുരം 695004 എന്ന വിലാസത്തിൽ ഫെബ്രുവരി 28 നകം ലഭിക്കണം.
വനിതാ കമ്മീഷനിൽ ഡെപ്യൂട്ടേഷൻ

Whatsapp Group 1 | Whatsapp Group 2 |Telegram Group
കേരള വനിതാ കമ്മീഷനിൽ നിലവിലുള്ള വനിതാ സിവിൽ പോലീസ് ഓഫീസർ (31,100-66,800) തസ്തികയിലേക്ക് യോഗ്യരായുള്ള ഉദ്യോഗസ്ഥരിൽ നിന്ന് ഡെപ്യുട്ടേഷൻ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.
വിശദവിവരങ്ങൾക്ക്: 0471-2302590, 2307589, വെബ്സൈറ്റ്: www.keralawomenscommission.gov.in, ഇ-മെയിൽ: [email protected].
ഔഷധസസ്യ ബോർഡിൽ ഡെപ്യൂട്ടേഷൻ
സംസ്ഥാന ഔഷധസസ്യ ബോർഡിൽ ക്ലർക്ക് തസ്തികയിൽ അന്യത്ര സേവന വ്യവസ്ഥയിൽ ജോലി ചെയ്യാൻ സർക്കാർ/അർദ്ധസർക്കാർ സ്ഥാപനങ്ങളിൽ സമാന തസ്തികയിൽ ജോലി ചെയ്യുന്ന ജീവനക്കാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
പ്ലസ്ടു അല്ലെങ്കിൽ തത്തുല്യവും കമ്പ്യൂട്ടർ ആപ്ലേക്കേഷനിൽ ഡിപ്ലോമയുമാണ് യോഗ്യത. ഓഫീസ് മേലധികാരിയുടെ നിരാക്ഷേപപത്രം സഹിതം ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, സംസ്ഥാന ഔഷധസസ്യ ബോർഡ്, ഷൊർണൂർ റോഡ്, തിരുവമ്പാടി പോസ്റ്റ്, തൃശൂർ – 680022 ൽ മാർച്ച് 31 വൈകിട്ട് 5 ന് മുമ്പായി അപേക്ഷ സമർപ്പിക്കണം.
ആർസിസി സ്റ്റാഫ് നഴ്സ്
റീജിയണൽ കാൻസർ സെന്റർ സ്റ്റാഫ് നഴ്സ് നിയമനത്തിനായുള്ള എഴുത്തുപരീക്ഷ മാർച്ച് 1-ന് എൽബിഎസ് വനിത എഞ്ചിനീയറിംഗ് കോളേജ്, പൂജപ്പുരയിൽ നടത്തുന്നതാണ്. ഉദ്യോഗാർത്ഥികൾക്ക് ഹാൾ ടിക്കറ്റ് www.lbscentre.kerala.gov.in ൽ ലഭ്യമാണ്.
ഇതുവരെ ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാത്തവർ അത് ഡൗൺലോഡ് ചെയ്ത് പ്രിന്റ് എടുത്ത് പരീക്ഷയ്ക്ക് എത്തേണ്ടതാണ്. ഉദ്യോഗാർത്ഥികൾ മാർച്ച് 1 രാവിലെ 9ന് പൂജപ്പുരയിലെ എൽബിഎസ് വനിത എഞ്ചിനീയറിംഗ് കോളേജിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്.



