ജനസേവന കേന്ദ്രത്തിൻ്റെ മറവിൽ തട്ടിപ്പ് ; വിദേശജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ പ്രതിയെ പഞ്ചാബിലെ മൊഹാലിയിലെത്തി പിടികൂടി കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ്മോനും സംഘവും

Spread the love

ഇടുക്കി : വിദേശ ജോലി വാഗ്ദാനം ചെയ്ത് പലരില്‍ നിന്നും പണം തട്ടിയ കേസിലെ പ്രതിയെ പഞ്ചാബിൽ പോയി പൊക്കി കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ്മോനും സംഘവും.

ഇടുക്കി മാട്ടുക്കട്ട സ്വദേശി ജിനുമോൻ ജോണ്‍സണാണ് പിടിയിലായത്. വിദേശ ജോലി വാഗ്ദാനം ചെയ്ത് പലരില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയ പ്രതി പഞ്ചാബിലുണ്ടെന്ന് ഇടുക്കി ജില്ലാ പോലീസ് മേധാവി വിഷ്ണു പ്രദീപ് ഐപിഎസിന് രഹസ്യ വിവരം ലഭിക്കുകയായിരുന്നു. ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശാനുസരണം  കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ്മോന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് മൊഹാലിയില്‍ നിന്നും പ്രതിയെ പിടികൂടിയത്.

മാട്ടുക്കട്ടയില്‍ ജനസേവന കേന്ദ്രം നടത്തിയിരുന്ന ഇയാള്‍ക്കെതിരേ കട്ടപ്പന പൊലീസ് നാലു കേസുകള്‍ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഉപ്പുതറ സ്റ്റേഷനിലും ഇയാള്‍ക്കെതിരേ സമാന കേസുകളുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എസ് ഐ ദിനു ജോസഫ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അനൂപ്, സുരേഷ് ബി ആന്റോ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.