നാലോളം കമ്പനികൾ നൂറിൽപരം ഒഴിവുകൾ ; ഡിസംബർ 6ന് തൊഴിൽ മേള സംഘടിപ്പിക്കാനൊരുങ്ങി കോട്ടയം ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് ; കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി 0481-2563451 ഈ നമ്പറിൽ ബന്ധപ്പെടുക

Spread the love

കോട്ടയം : ഉദ്യോഗാർത്ഥികളെ ഇതിലെ… കോട്ടയം ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് ഡിസംബർ 6ന് കോട്ടയത്ത് തൊഴിൽ മേള സംഘടിപ്പിക്കുന്നു.

video
play-sharp-fill

4 കമ്പനികളിൽ നിന്നായി നൂറിൽ പരം ഒഴിവുകളിലേക്കാണ് ഉദ്യോഗാർത്ഥികളെ തേടുന്നത്.

ഡിസംബർ 6 ന് രാവിലെ 10.00 മുതൽ 1 മണി വരെ കോട്ടയം എംപ്ലോയബിലിറ്റി സെന്ററിൽ (എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് , സിവിൽ സ്റ്റേഷൻ സെക്കന്റ് ഫ്ലോർ , കളക്ടറേറ്റ്, കോട്ടയം) നടക്കുന്ന തൊഴിൽമേളയിൽ പങ്കെടുത്ത് നിങ്ങൾക്കും ഒരു ജോലി സ്വന്തമാക്കാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉദ്യോഗാർത്ഥികൾ നിർബന്ധമായും ഇന്റർവ്യൂവിന് അനുയോജ്യമായ ഫോർമൽ ഡ്രസ്സ് കോഡിൽ എത്തിച്ചേരുവാൻ ശ്രദ്ധിക്കുക. സർട്ടിഫിക്കറ്റുകളുടെയും ബയോഡാറ്റയുടെയും പകർപ്പുകൾ എന്നിവ കയ്യിൽ കരുതുക.

എംപ്ലോയബിലിറ്റി സെന്ററിന്റെ ഒറ്റത്തവണ രജിസ്ട്രേഷൻ ഫീസ് ആയ 300 രൂപ അടച്ച് ഉദ്യോഗാർത്ഥികൾക്ക് ഈ തൊഴിൽമേളയിലും തുടർന്നുള്ളവയിലും പങ്കെടുക്കാവുന്നതാണ്.

രജിസ്റ്റർ ചെയ്യാത്തവർക്ക് അന്നേദിവസം Spot Registration സൗകര്യം ഉണ്ടായിരിക്കുന്നതാണ്കൂടുതൽ വിവരങ്ങൾക്ക് : 0481-2563451 ഈ നമ്പറിൽ ബന്ധപ്പെടുക.