
ജോലിയുണ്ടോ….? തൊഴിലെടുക്കാൻ ഞങ്ങൾ തയ്യാറാണ് ; സംസ്ഥാനത്ത് ജോലി അന്വേഷിക്കുന്നവരുടെ എണ്ണത്തിൽ മുന്നിൽ സ്ത്രീകൾ
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ജോലിയുണ്ടോ…? ഉണ്ടെങ്കിൽ തൊഴിലെടുക്കാൻ ഞങ്ങൾ തയ്യാറാണ്. സംസ്ഥാനത്ത് തൊഴിലന്വേഷിക്കുന്നവരുടെ എണ്ണത്തിൽ മുന്നിൽ നിൽക്കുന്നത് സ്ത്രീകൾ. ദേശീയതലത്തിൽ നിന്ന് വ്യത്യസ്തമാണിത്.
ജോലിയ്ക്കായി െഎംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ 2019 ൽ മാത്രം രജിസ്റ്റർ ചെയ്തത് 37.5 ലക്ഷം പേരാണ്. ഇതിൽ 23.70 ലക്ഷം പേർ സ്ത്രീകളാണ്. കണകക്കുകൾ പ്രകാരം ആകെ തൊഴിലന്വേഷകരുടെ 63 ശതമാനവും സ്ത്രീകളാണ്. സർക്കാർ പുറത്തുവിട്ട സാമ്പത്തിക അവലോകന റിപ്പോർട്ടിലാണ് ഈക്കാര്യം പ്രതിപാദിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

തൊഴിലന്വേഷകരുടെ എണ്ണം 2018ൽ 35.6 ലക്ഷമായിരുന്നു. അതേസമയം എട്ട് വർഷത്തിനിടെ തൊഴിലന്വേഷകരുടെ എണ്ണത്തിൽ 5.48 ലക്ഷം പേരുടെ കുറവുണ്ടായിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. കേരളത്തിലെ ഗ്രാമീണ, നഗരപ്രദേശങ്ങളിലെ സ്ത്രീ/പുരുഷ തൊഴിലില്ലായ്മനിരക്ക് അഖിലേന്ത്യാ ശരാശരിയെക്കാൾ വളരെ കൂടുതലാണെന്നും റിപ്പോർട്ടിലുണ്ട്. പ്രൊഫഷണൽ ബിരുദമുള്ള തൊഴിലന്വേഷകരുടെ എണ്ണം 3.82 ലക്ഷമാണ്. ഇവരിൽ 69.2 ശതമാനവും ഐ.ടി.ഐ, ഡിപ്ലോമ, എഞ്ചിനീയറിംഗ് യോഗ്യതയുള്ളവരാണ്.
സംസ്ഥാനത്ത് പൊതുവിഭാഗത്തിലെയും പ്രൊഫഷണൽ/സാങ്കേതിക വിഭാഗത്തിലെയും തൊഴിലന്വേഷകരുടെ എണ്ണത്തിൽ തിരുവന്തപുരമാണ് മുന്നിൽ. 5.5 ലക്ഷം പേരാണ് തിരുവനന്തപുരം ജില്ലയിൽ തൊഴിൽ അന്വേഷിക്കുന്നവർ. ഇതിൽ 3.5 ലക്ഷം പേർ സ്ത്രീകളും രണ്ട് ലക്ഷം പുരുഷന്മാരുമാണ്. രണ്ടാം സ്ഥാനത്തുള്ള കോഴിക്കോട് ജില്ലയിൽ 3.8 ലക്ഷം തൊഴിലന്വേഷകരാണുള്ളത