കോട്ടയത്ത് ക്ലറിക്കല്‍ അസിസ്റ്റന്റ്, ക്യാമ്പ് അസിസ്റ്റന്റ് ഒഴിവുകള്‍: അപേക്ഷ ക്ഷണിച്ചു; ഇന്റർവ്യൂ ജനുവരി 6ന്

കോട്ടയത്ത് ക്ലറിക്കല്‍ അസിസ്റ്റന്റ്, ക്യാമ്പ് അസിസ്റ്റന്റ് ഒഴിവുകള്‍: അപേക്ഷ ക്ഷണിച്ചു; ഇന്റർവ്യൂ ജനുവരി 6ന്

സ്വന്തം ലേഖകൻ

കോട്ടയം: രാജീവ്ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, ഗവണ്‍മെന്റ് എന്‍ജിനീയറിങ്ങ് കോളേജില്‍ കേരള ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റി ക്ലസറ്റര്‍ കണ്‍വീനറുടെ ക്ലറിക്കല്‍ അസിസ്റ്റന്റായി താല്‍ക്കാലിക വ്യവസ്ഥയില്‍ ജോലി ചെയ്യാന്‍ താല്‍പര്യമുള്ളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.

ആറുമാസത്തേക്കാണ് നിയമനം. പി.ജി.ഡി.സി.എ, ഡിപ്‌ളോമ ഇന്‍ കൊമേഴ്‌സ്യല്‍ പ്രാക്ടീസ്,/ ഡിപ്‌ളോമ ഇന്‍ കൊമേഴ്‌സ്യല്‍ പ്രാക്ടീസ്,/ ഡിപ്‌ളോമ ഇന്‍ കമ്ബ്യൂട്ടര്‍ സയന്‍സ്, എന്നിവയാണ് കുറഞ്ഞ യോഗ്യത. 10,000 രൂപയാണ് പ്രതിമാസ പ്രതിഫലം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രായപരിധി: 20-36. താല്‍പര്യമുള്ളവര്‍ ബയോഡേറ്റയും യോഗ്യത സര്‍ട്ടിഫിക്കറ്റുകളുമായി ജനുവരി 6ന് രാവിലെ 11 മണിക്ക് കോളേജ് പ്രിന്‍സിപ്പലിന്റെ കാര്യാലയത്തില്‍ വെച്ച്‌ പ്രായോഗികപരീക്ഷക്കും ഇന്റര്‍വ്യൂവിനും ഹാജരാകണം.

ക്യാമ്പ് അസിസ്റ്റന്റ്

രാജീവ്ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, ഗവണ്‍മെന്റ് എന്‍ജിനീയറിങ്ങ് കോളേജില്‍ കേരള ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റി വാല്യുവേഷന്‍ ക്യാമ്പില്‍ ക്യാമ്പ് അസിസ്റ്റന്റ് തസ്തികയില്‍ താല്‍ക്കാലികമായി ദിവസക്കൂലി വ്യവസ്ഥയില്‍ ജോലി ചെയ്യാന്‍ താല്‍പര്യമുള്ളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.

ഡിഗ്രിയാണ് വിദ്യാഭ്യാസ യോഗ്യത. പ്രവൃത്തി പരിചയം അഭികാമ്യം. താല്‍പര്യമുള്ളവര്‍ ബയോഡേറ്റയും യോഗ്യത സര്‍ട്ടിഫിക്കറ്റുകളുമായി ജനുവരി 6ന് രാവിലെ 11 മണിക്ക് കോളേജ് പ്രിന്‍സിപ്പലിന്റെ കാര്യാലയത്തില്‍ വെച്ച്‌ പ്രായോഗികപരീക്ഷക്കും ഇന്റര്‍വ്യൂവിനും ഹാജരാകണം.