
സ്വന്തം ലേഖകൻ
ന്യൂഡൽഹി: കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങളിൽ 1402 സ്പെഷലിസ്റ്റ് ഓഫിസർ ഒഴിവുകളിലേക്ക് അപേക്ഷിക്കാം.
സെൻട്രൽ ബാങ്ക്, പഞ്ചാബ് നാഷനൽ ബാങ്ക്, ഇന്ത്യൻ ഓവർസീസ് ബാങ്ക് ഉൾപ്പെടെ കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങളിലേക്ക് 1402 സ്പെഷലിസ്റ്റ് ഓഫിസർമാരെ നിയമിക്കാൻ അപേക്ഷ ക്ഷണിച്ചു. വിജ്ഞാപനം www.ibps.inൽ. അഗ്രികൾചറൽ ഫീൽഡ് ഓഫിസർ: (500 ഒഴിവ്). യോഗ്യത: അഗ്രികൾചറൽ/ഹോർട്ടികൾചറൽ/അനിമൽ ഹസ്ബൻഡറി/വെറ്ററിനറി സയൻസ്/ഡെയറി സയൻസ്/ഫുഡ് സയൻസ്/ഫുഡ് ടെക്നോളജി/കോഓപറേഷൻ ആൻഡ് ബാങ്കിങ്/ഫോറസ്ട്രി/അഗ്രികൾചറൽ എൻജിനീയറിങ്/അഗ്രി മാർക്കറ്റിങ് ആൻഡ് കോഓപറേഷൻ/അഗ്രികൾചറൽ ബയോടെക്നോളജി/സെറികൾചർ തുടങ്ങിയ വിഷയങ്ങളിൽ നാലുവർഷ ബിരുദം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മാർക്കറ്റിങ് ഓഫിസർ (700): യോഗ്യത: ബിരുദവും എം.ബി.എ/എം.എം.എസ്/പി.ജി.ഡി.ബി.എ/പി.ജി.പി.എം/പി.ജി.ഡി.ബി.എം/പി.ജി.ഡി.എം (മാർക്കറ്റിങ്) ബിരുദം/ഡിപ്ലോമയും. ഐ.ടി ഓഫിസർ (120): യോഗ്യത: ബി.ഇ/ബി.ടെക്/എം.ഇ/എം.ടെക് (കമ്പ്യൂട്ടർ സയൻസ്/ഐ.ടി/കമ്പ്യൂട്ടർ ആപ്ലിക്കേഷൻ/ ഇലക്ട്രോണിക്സ്/ ഇ.സി/ ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ തത്തുല്യം).
എച്ച്.ആർ ഓഫിസർ (31): യോഗ്യത: ബിരുദവും രണ്ടുവർഷത്തെ പി.ജി/പി.ജി ഡിപ്ലോമയും (പേഴ്സനൽ മാനേജ്മെന്റ് /ഇൻഡസ്ട്രിയൽ റിലേഷൻ/എച്ച്.ആർ/ എച്ച്.ആർ.ഡി/ സോഷ്യൽ വർക്ക്/ലേബർ ലോ). രാജ് ഭാഷ അധികാരി (41): യോഗ്യത: എം.എ (ഹിന്ദി/സംസ്കൃതം). ബിരുദതലത്തിൽ ഇംഗ്ലീഷ്/ഹിന്ദി പഠിച്ചിരിക്കണം.
ലോ ഓഫിസർ (10): യോഗ്യത: നിയമബിരുദം, ബാർ കൗൺസിൽ എൻറോൾ. പ്രായം: 20-30. നിയമാനുസൃത ഇളവുണ്ട്. അപേക്ഷ ഫീസ് 850. എസ്.സി, എസ്.ടി, പി.ഡബ്ല്യു.ബി.ഡി 175 മതി. 21 വരെ ഓൺലൈനായി അപേക്ഷിക്കാം. ഡിസംബർ/ജനുവരിയിൽ ദേശീയതലത്തിൽ നടത്തുന്ന പ്രിലിമിനറി, മെയിൻ പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. ആലപ്പുഴ, കണ്ണൂർ, കൊച്ചി, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം, തൃശൂർ , ലക്ഷദ്വീപിൽ കവരത്തി പരീക്ഷ കേന്ദ്രങ്ങളാണ്.