പട്ടികജാതി വികസന വകുപ്പിന്റെ ജ്വാല ലീഗൽസെൽ പ്രവർത്തനത്തിന്റെ ഭാഗമായി കോട്ടയത്ത് ലീഗൽ കൗൺസലറെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു;ഇപ്പോൾ അപേക്ഷിക്കാം

Spread the love

കോട്ടയം: പട്ടികജാതി വികസന വകുപ്പിന്റെ ജ്വാല ലീഗൽസെൽ പ്രവർത്തനത്തിന്റെ ഭാഗമായി എല്ലാ ജില്ലകളിലും ലീഗൽ കൗൺസലറെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു.

video
play-sharp-fill

അതിക്രമത്തിനിരയാകുന്ന പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗക്കാർക്ക് അടിയന്തര സഹായം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി. കോട്ടയം ജില്ലയിൽ ഒരൊഴിവുണ്ട്.

നിയമബിരുദവും രണ്ടുവർഷത്തെ അഭിഭാഷക പ്രവൃത്തിപരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 21-40 വയസ്. പ്രതിമാസം 20000 രൂപ ഓണറേറിയം ലഭിക്കും.ഉദ്യോഗാർഥികൾ പട്ടികജാതി വിഭാഗത്തിൽപ്പെട്ട കോട്ടയം ജില്ലക്കാരാകണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിശ്ചിത മാതൃകയിലുള്ള അപേക്ഷയോടൊപ്പം ജാതി, വിദ്യാഭ്യാസയോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, പ്രവൃത്തിപരിചയം തെളിയിക്കുന്ന സാക്ഷ്യപത്രം എന്നിവ സഹിതം ജില്ലാ പട്ടികജാതി വികസന ഓഫീസർക്ക് അപേക്ഷ നൽകണം. അവസാന തീയതി- ജൂൺ 30. വിശദവിവരത്തിന് ഫോൺ: 0481 2562503.