ഇഞ്ചി കണ്ടം വെട്ടിയും പാടവരമ്പ് കിളച്ചും സർക്കാർ ജോലി നേടാം;കോഴാ, വാലാച്ചിറ സംസ്ഥാന സീഡ് ഫാമുകളിലേക്ക് നിയമനം; രണ്ട് ഘട്ടങ്ങളിലായി പരീക്ഷ

Spread the love

കുറവിലങ്ങാട്: എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമനം. സംസ്ഥാന സീഡ് ഫാമിങ്ങളിലേക്കുള്ള നിയമനത്തിനായി കോഴയിലെ പാടത്തായിരുന്നു വരമ്പ് വെട്ടൽ പരീക്ഷ.

video
play-sharp-fill

കോഴാ, വാലാച്ചിറ സംസ്ഥാന സീഡ് ഫാമുകളിലെയും കോഴായിലെ ജില്ലാ കൃഷിത്തോട്ടത്തിലെയും നിയമന രീതിയാണിത് .രണ്ട് ഘട്ടങ്ങളിലായുള്ള നിയമന നടപടികളിൽ കായിക ശേഷി പരിശീലനത്തിന്റ ഭാഗമായാണ് പാടവരമ്പ് വെട്ടലും ഇഞ്ചി കണ്ടം വെട്ടലും നടത്തുന്നത്.

സംസ്ഥാന സീഡ് ഫാമിലേക്ക് ഉള്ള നിയമനത്തിനായി കോഴായിലെ പാടത്തായിരുന്നു വരമ്പ് വെട്ടൽ പരീക്ഷ. ജില്ലാ കൃഷിത്തോട്ടത്തിലേക്കുള്ളവർക്ക്ഇഞ്ചി കണ്ടം വെട്ടിയാണ് പരീക്ഷ നടത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോഴാ സീഡ് ഫാമിൽ അഞ്ചും വാലാച്ചിറ ഫാമിൽ നാലും ഒഴിവുകളാണുള്ളത്.ജില്ലാ കൃഷിത്തോട്ടത്തിൽ 14 ഒഴിവുകളാണുള്ളത്. ഈ ഒഴിവുകളിലേക്കായി 150ലേറെ പേരാണ് പരീക്ഷയിൽ പങ്കെടുത്തത് .

സീഡ് ഫാമിൽ ജോലിക്ക് പ്രവേശിക്കുന്ന പലരും ജില്ലാ കൃഷിത്തോട്ടത്തിലെ ഒഴിവുകളിലേക്ക് മാറുന്ന രീതിയും ഇവിടെ നടക്കുന്നുണ്ട് . നാട്ടിലെ വിവിധ ഭൂടമകളിൽ നിന്ന് ഏറ്റെടുത്ത സ്ഥലം പ്രയോജനപ്പെടുത്തി ആരംഭിച്ച ഫാമിൽ വർഷങ്ങൾക്കു മുമ്പ് വരെ സമീപസ്ഥലങ്ങളിൽ നിന്നുള്ളവരായിരുന്നു തൊഴിലാളികൾ ഏറെയും . പിന്നീട് വാലാച്ചിറ ഫാമിൽ നിന്നുള്ള വരെ കോഴ ഫാമിൽ സ്ഥലം മാറ്റത്തിലൂടെ സ്ഥിരപ്പെടുത്തി.

ഇപ്പോൾ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരാണ് തൊഴിലാളികളായി എത്തുന്നത്. ദൂരസ്ഥലങ്ങൾ എന്നുള്ളവരും കാർഷിക മേഖലയിൽ പ്രവർത്തി പരിചയമില്ലാത്തവരും എത്തുന്നത് ഫാമിന്റെ സമയക്ലിപ്തതയും പ്രവർത്തനങ്ങളെയും ബാധിക്കുന്നതായി വിലയിരുത്തലുകളും ഉയരുന്നുണ്ട് .