36,000 രൂപ ശമ്പളം;കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജോലി നേടാന്‍ അവസരം;ഇപ്പോൾ അപേക്ഷിക്കാം

Spread the love

തിരുവനന്തപുരത്തുള്ള കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജോലി നേടാന്‍ അവസരം. പ്രോജക്ട് ഫെല്ലോ തസ്തികയിലേക്കാണ് പുതിയ റിക്രൂട്ട്‌മെന്റ്. കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനമാണ് നടക്കുക. താല്‍പര്യമുള്ളവര്‍ വിശദമായ ബയോഡാറ്റ മെയില്‍ ചെയ്യണം. അവസാന തീയതി ഡിസംബര്‍ 29.

video
play-sharp-fill

തസ്തികയും ഒഴിവുകളും

കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രോജക്ട് ഫെല്ലോ റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകള്‍ 01. 2026 മാര്‍ച്ച് 31 വരെയാണ് ജോലിയുടെ കാലാവധി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

KFRI – PG RP 885/2024 – ‘Case study on application of Terrestrial Laser Scanner (TLS) and Unmanned Aerial Vehicle (UAV) in Forestry’ എന്ന പ്രോജക്ടിന് കീഴിലാണ് നിയമനം.

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 36,000 രൂപ ശമ്പളമായി ലഭിക്കും.

പ്രായപരിധി

36 വയസിനുള്ളില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായം 2025 ജനുവരി 1 അടിസ്ഥാനമാക്കി കണക്കാക്കും. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവ് ബാധകം.

യോഗ്യത

റിമോട്ട് സെന്‍സിങ് / ജി.ഐ.എസ്/ ജിയോമാറ്റിക്‌സ് അല്ലെങ്കില്‍ അനുബന്ധ വിഷയങ്ങളില്‍ എംടെക്.

കൂടാതെ സിവില്‍ / ഇലക്ട്രോണിക്‌സ്/ കമ്പ്യൂട്ടര്‍ സയന്‍സ് എഞ്ചിനീയറിങ്ങില്‍ ബിടെക്.

പൈത്തണ്‍ പ്രോഗ്രാമില്‍ പരിചയം. യുഎവി അല്ലെങ്കില്‍ ടിഎല്‍എസ് ഡാറ്റ സൈറ്റുകള്‍ ഉപയോഗിച്ച് പരിചയമുള്ളവര്‍ക്കും, വനങ്ങളിലെ ഫീല്‍ഡ് വര്‍ക്കില്‍ പരിചയമോ, താല്‍പര്യമോ ഉള്ളവര്‍ക്കും, ഗേറ്റ് യോഗ്യത നേടിയവര്‍ക്കും മുന്‍ഗണന ലഭിക്കും.

അപേക്ഷിക്കേണ്ട വിധം

താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഒഫീഷ്യല്‍ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം കരിയര്‍ പേജില്‍ നിന്ന് റിസര്‍ച്ച് ഫെല്ലോ നോട്ടിഫിക്കേഷന്‍ തിരഞ്ഞെടുത്ത് വായിച്ച് സംശയങ്ങള്‍ തീര്‍ക്കുക. അപേക്ഷ നല്‍കുന്നതിനായി വെബ്‌സൈറ്റില്‍ ലഭ്യമായ അപേക്ഷ ഫോം പൂരിപ്പിച്ച് വിശദമായ ബയോഡാറ്റയും അനുബന്ധ രേഖകളുടെ പകര്‍പ്പുകളും സഹിതം [email protected] എന്ന മെയിലിലേക്ക് അയക്കുക.

അവസാന തീയതി: ഡിസംബര്‍ 29

വെബ്‌സൈറ്റ്: https://www.kfri.res.in/