video
play-sharp-fill

ഡിഗ്രിയോ ഡിപ്ലോമയോ ഉള്ളവരാണോ നിങ്ങൾ? കേന്ദ്ര മറൈന്‍ ഫിഷറീസ് റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജോലി നേടാം; ഉടൻ അപേക്ഷിക്കുക

ഡിഗ്രിയോ ഡിപ്ലോമയോ ഉള്ളവരാണോ നിങ്ങൾ? കേന്ദ്ര മറൈന്‍ ഫിഷറീസ് റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജോലി നേടാം; ഉടൻ അപേക്ഷിക്കുക

Spread the love

കൊച്ചി: സിഎആര്‍- സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് യങ് പ്രൊഫഷണല്‍ തസ്തികയില്‍ ജോലി നേടാം.

വിവിധ ഡിഗ്രി, ഡിപ്ലോമ യോഗ്യതയുള്ളവര്‍ക്കാണ് അവസരം. താല്‍പര്യമുള്ളവര്‍ മാര്‍ച്ച്‌ 6ന് മുന്‍പായി അപപേക്ഷ നല്‍കണം. ഇന്റര്‍വ്യൂ മാര്‍ച്ച്‌ 18ന് കൊച്ചിയില്‍ നടക്കും.

തസ്തിക & ഒഴിവ്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേന്ദ്ര ഫിഷറീസ് റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് യങ് പ്രൊഫഷണള്‍ I, II, ഓഫീസ് അസിസ്റ്റന്റ് റിക്രൂട്ട്‌മെന്റ്. താല്‍ക്കാലിക നിയമനമാണ് നടക്കുക. ആകെ 6 ഒഴിവുകള്‍.

യങ് പ്രൊഫഷണല്‍ I = 2 ഒഴിവ്

യങ് പ്രൊഫഷണല്‍ II = 2 ഒഴിവ്

ഓഫീസ് അസിസ്റ്റന്റ് = 2 ഒഴിവ്

പ്രായപരിധി

യങ് പ്രൊഫഷണല്‍

21 വയസ് മുതല്‍ 45 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.

യങ് പ്രൊഫഷണല്‍ II

21 വയസ് മുതല്‍ 45 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.

ഓഫീസ് അസിസ്റ്റന്റ്

35 വയസിനുള്ളില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.

യോഗ്യത

യങ് പ്രൊഫഷണല്‍ 1

ഡിഗ്രി/ ഡിപ്ലോമ (ഫിഷറീസ് സയന്‍സ്/ സുവോളജി/ ബോട്ടണി/ ഫിസിക്‌സ്/ മാത്സ്)

യങ് പ്രൊഫഷണല്‍ 11

ഫിഷറീസ് സയന്‍സ്/ മറൈന്‍ സയന്‍സ്/ എന്‍വിയോണ്‍മെന്റല്‍ സയന്‍സ്/ അഗ്രികള്‍ച്ചറല്‍ സ്റ്റാറ്റിസ്റ്റിക്‌സ്/ സ്റ്റാറ്റിസ്റ്റിക്‌സ് / ജിയോഇന്‍ഫര്‍മാറ്റിക്‌സില്‍ പിജി.

ഓഫീസ് അസിസ്റ്റന്റ്

ഡിഗ്രി / ഡിപ്ലോമ യോഗ്യതയുള്ളവര്‍ക്ക് അവസരം. കമ്ബ്യൂട്ടര്‍ പരിജ്ഞാനം ആവശ്യമാണ്. ഗവണ്‍മെന്റ് സ്ഥാപനങ്ങളില്‍ ജോലി ചെയ്തുള്ളവര്‍ക്ക് മുന്‍ഗണനയുണ്ട്.

അപേക്ഷ

യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റ, ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളുടെ സ്‌കാന്‍ ചെയ്ത പകര്‍പ്പുകളും സഹിതം [email protected] എന്ന വിലാസത്തില്‍ അയക്കണം. അവസാന തീയതി മാര്‍ച്ച്‌ 6. അപേക്ഷയില്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവരെ മാര്‍ച്ച്‌ 18ന് ഇന്റര്‍വ്യൂവിന് ഹാജരാകണം.