തൊടുപുഴ ജില്ലാ ആശുപത്രിയിലെ ഒഴിവുകളിലേക്ക് ഉടൻ അപേക്ഷിക്കാം

തൊടുപുഴ ജില്ലാ ആശുപത്രിയിലെ ഒഴിവുകളിലേക്ക് ഉടൻ അപേക്ഷിക്കാം

സ്വന്തം ലേഖിക

തൊടുപുഴ: തൊടുപുഴ ജില്ലാ ആശുപത്രിയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

തസ്തിക, ഒഴിവ് എന്ന
ക്രമത്തില്‍- ഡോക്‌ടേഴ്‌സ്-4, സ്റ്റാഫ് നഴ്‌സ്-10. യോഗ്യത: കോവിഡ് ബ്രിഗേഡിലും, കോവിഡ് ചികിത്സാ കേന്ദ്രത്തിലും ജോലി ചെയ്തവര്‍ക്ക് മുന്‍ഗണന.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

താല്‍പര്യമുള്ളവര്‍ ഫെബ്രുവരി 04 ന്, രാവിലെ10.30-ന് യോഗ്യത, പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ ഒറിജിനല്‍, പകര്‍പ്പ്, തിരിച്ചറിയല്‍ രേഖ എന്നിവ സഹിതം ജില്ലാ ആശുപത്രി ഓഫീസില്‍ എത്തിച്ചേരേണ്ടതാണ്.

തസ്തിക- ഇലക്‌ട്രീഷ്യന്‍ കം പ്ലംബര്‍, ഒഴിവ്- 1. യോഗ്യത : ഗവണ്‍മെന്റ് സ്ഥാപനങ്ങളില്‍ നിന്ന്, ഐറ്റിസി/ഐറ്റിഐ/ ഇലക്‌ട്രിക്കല്‍ കം പ്ലംബര്‍ കോഴ്‌സ് പാസായിരിക്കണം. പ്രായപരിധി 40 വയസില്‍ താഴെ. പ്രവര്‍ത്തി പരിചയം ഉള്ള വര്‍ക്ക് മുന്‍ഗണന.

അപേക്ഷയോടൊപ്പം യോഗ്യത, പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, വാട്ട്‌സ്‌ആപ് നമ്പര്‍, തിരിച്ചറിയല്‍ രേഖ എന്നിവ സഹിതം [email protected] എന്ന വിലാസത്തില്‍ ഫെബ്രുവരി അഞ്ചിന് മുൻപ് സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ക്ക് ഫോണ്‍-04862 222630.