ഡിഗ്രികാർക്ക് അവസരം ; ഔഷധിയിൽ നിരവധി ഒഴിവുകൾ ; 50,000 രൂപ വരെ ശമ്പളം ; അപേക്ഷിക്കേണ്ട വിധം എങ്ങനെ കൂടുതലറിയാം

Spread the love

കേരള സര്ക്കാരിന് കീഴില് ഔഷധിയില് ജോലി നേടാന് അവസരം. റിസപ്ഷനിസ്റ്റ്, ബോയിലര് ഓപ്പറേറ്റര്, പ്രൊഡക്ഷന് സൂപ്പര്വൈസര്, കോസ്റ്റ് അക്കൗണ്ടന്റ്, റിസര്ച്ച്‌ അസോസിയേറ്റ്സ് തസ്തികകളിലേക്കാണ് പുതിയ റിക്രൂട്ട്മെന്റ്. ആകെ മൊത്തം 10 ഒഴിവുകളാണുള്ളത്. നല്ല ശമ്ബളത്തില് കേരള സര്ക്കാരിന്റെ കീഴില് ജോലി ആഗ്രഹിക്കുന്നവര്ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഓണ്ലൈന് അപേക്ഷ നല്കേണ്ട അവസാന തീയതി ഫെബ്രുവരി 12.

തസ്തിക & ഒഴിവ്

ഔഷധിയില് റിസപ്ഷനിസ്റ്റ്, ബോയിലര് ഓപ്പറേറ്റര്, പ്രൊഡക്ഷന് സൂപ്പര്വൈസര്, കോസ്റ്റ് അക്കൗണ്ടന്റ്, റിസര്ച്ച്‌ അസോസിയേറ്റ്സ് റിക്രൂട്ട്മെന്റ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആകെ ഒഴിവുകള് 10.

റിസപ്ഷനിസ്റ്റ് = 01

ബോയിലര് ഓപ്പറേറ്റര് = 01

പ്രൊഡക്ഷന് സൂപ്പര്വൈസര് = 02

കോസ്റ്റ് അക്കൗണ്ടന്റ് = 01

റിസര്ച്ച്‌ അസോസിയേറ്റ്സ് = 05

പ്രായപരിധി

20 വയസ് മുതല് 41 വയസ് വരെ പ്രായമുള്ളവര്ക്ക് അപേക്ഷിക്കാം.

ശമ്ബളം

തെരഞ്ഞെടുക്കപ്പെടുന്നവര്ക്ക് 19,750 രൂപ മുതല് 50,200 രൂപ വരെ ശമ്ബളമായി ലഭിക്കും.

യോഗ്യത

റിസപ്ഷനിസ്റ്റ്

ഡിഗ്രി വിജയിക്കണം. മലയാളം, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളില് പ്രാവീണ്യം വേണം.

ബോയിലര് ഓപ്പറേറ്റര്

ബോയിലര് കോംപീറ്റന്സിയില് ഫസ്റ്റ് അല്ലെങ്കില് സെക്കന്റ് ക്ലാസ് സര്ട്ടിഫിക്കറ്റ്.

പ്രൊഡക്ഷന് സൂപ്പര്വൈസര്

ബിഎസ് സി (കെമിസ്ട്രി/ ബയോകെമിസ്ട്രി/ ബോട്ടണി/ ബയോടെക്നോളജി), ബിടെക്, ബിഫാം ആയുര്വേദ.

കോസ്റ്റ് അക്കൗണ്ടന്റ്

ഡിഗ്രി, കൂടെ സിഎംഎ വിജയം. മൂന്ന് വര്ഷത്തെ എക്സ്പീരിയന്സ്.

റിസര്ച്ച്‌ അസോസിയേറ്റ്സ്

എംഫാം അല്ലെങ്കില് എംഎസ് സി. മൂന്ന് വര്ഷത്തെ പരിചയം.

താല്പര്യമുള്ളവര് ഔഷധിയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്ശിച്ച്‌ അപേക്ഷ നല്കുക.