
കൊച്ചി: കേരള പബ്ലിക് സർവീസ് കമ്മീഷൻ കേരള പൊലിസ് കോണ്‍സ്റ്റബിള്‍ ട്രെയിനീ തസ്തികയില്‍ സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് വിജ്ഞാപനമിറക്കി.
എസ്.സി, എസ്.ടി ഉദ്യോഗാർഥികള്‍ക്ക് മാത്രമായി ജില്ലാതലത്തിലാണ് നിയമനം നടക്കുക. താല്പര്യമുള്ളവർ ജൂണ്‍ 4ന് മുൻപായി കേരള പിഎസ് സി മുഖേന ഓണ്‍ലൈൻ അപേക്ഷ നല്‍കണം.
തസ്തിക & ഒഴിവ്

Whatsapp Group 1 | Whatsapp Group 2 |Telegram Group
കേരള പിഎസ് സിക്ക് കീഴില്‍ എസ്.സി, എസ്.ടി വിഭാഗക്കാർക്ക് മാത്രമായി പൊലിസ് കോണ്‍സ്റ്റബിള്‍ ട്രെയിനി (ആംഡ് പൊലിസ് ബറ്റാലിയൻ) റിക്രൂട്ടമെന്റ്.
എറണാകുളം, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഒഴിവുകള്‍.
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം ശമ്പളമായി 31,100 രൂപമുതല്‍ 66800 രൂപവരെ ലഭിക്കും.
പ്രായപരിധി
18 വയസ് മുതല്‍ 31 വയസ് വരെ പ്രായമുള്ളവർക്ക് ജോലിക്കായി അപേക്ഷിക്കാം. ഉദ്യോഗാർഥികള്‍ 02.01.1994നും 01.01.2007നും ഇടയില്‍ ജനിച്ചവരായിരിക്കണം. വിമുക്ത ഭടൻമാർക്ക് 41 വയസ് വരെ ഇളവുണ്ട്.
യോഗ്യത
ഹയർ സെക്കണ്ടറി വിജയിച്ചിരിക്കണം.
വനിതകള്‍, ഭിന്നശേഷിക്കാർ എന്നിവർക്ക് അപേക്ഷിക്കാനാവില്ല.
ഉദ്യോഗാർഥികള്‍ക്ക് കുറഞ്ഞത് 160 സെ.മീ ഉയരം വേണം. 76 സെ.മീ നെഞ്ചളവും, 5 സെ.മീ എക്സ്പാൻഷനും സാധിക്കണം.
പുറമെ 100 മീറ്റർ ഓട്ടം, ഹൈജമ്ബ്, ലോംഗ് ജമ്ബ്, ഷോട്ട്പുട്ട്, ക്രിക്കറ്റ് ബോള്‍ ത്രോ, റോപ് ക്ലൈമ്ബിങ്, പുള്‍ അപ്, 1500 മീറ്റർ ഓട്ടം എന്നീ കായിക ഇനങ്ങളില്‍ ഏതെങ്കിലും അഞ്ചെണ്ണത്തില്‍ വിജയിക്കണം.
02. പൊതുമരാമത്ത് വകുപ്പ്
പിഡബ്ല്യൂഡി (പൊതുമരാമത്ത് വകുപ്പ്) ന് കീഴില്‍ ലൈൻമാൻ തസ്തികയിലേക്ക് കേരള പിഎസ്സി റിക്രൂട്ട്മെന്റ് നടത്തുന്നു. വിവിധ ജില്ലകളിലായാണ് ഒഴിവുകള്‍ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. യോഗ്യരായ ഉദ്യോഗാർഥികള്‍ക്ക് വെബ്സൈറ്റ് മുഖേന ജൂണ്‍ 4 വരെ ഓണ്‍ലൈൻ അപേക്ഷ നല്‍കാം.
തസ്തിക & ഒഴിവ്
കേരള പിഎസ്സി ലൈൻമാൻ റിക്രൂട്ട്മെന്റ്. പൊതുമരാമത്ത് വകുപ്പ് (ഇലക്ടിക്കല്‍) ഡിപ്പാർട്ട്മെന്റിലേക്കാണ് നിയമനം.
തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിലാണ് ഒഴിവുകള്‍.
കാറ്റഗറി നമ്ബർ: 32/2025
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 26,500 രൂപമുതല്‍ 60,700 രൂപവരെ പ്രതിമാസം ശമ്പളമായി ലഭിക്കും.
പ്രായപരിധി
19 വയസ് മുതല്‍ 36 വയസ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർഥികള്‍ 2.1.1989നും 1.1.2006നും ഇടയില്‍ ജനിച്ചവരായിരിക്കണം. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസിളവ് ലഭിക്കും.
യോഗ്യത
പത്താം ക്ലാസാണ് അടിസ്ഥന യോഗ്യത. പുറമ താഴെ പറയുന്ന ഏതെങ്കിലും യോഗ്യത കൂടി വേണം.
– സർക്കാർ അംഗീകൃത സ്ഥാപനത്തില്‍ നിന്ന് ഒരു വർഷത്തില്‍ കുറയാത്ത ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ് സർട്ടിഫിക്കറ്റ്.
– സിറ്റി ആന്റ് ഗില്‍ഡ്സ് എക്സാമിനേഷൻ ഇൻ ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ് (ലണ്ടൻ ഇൻസ്റ്റിറ്റ്യൂട്ട്, ഇന്റർമീഡിയേറ്റ് ഗ്രേഡ്, എസി 31.03.1985ന് ശേഷം നല്കിയ സർട്ടിഫിക്കറ്റുകള്‍ സ്വീകരിക്കില്ല).
– ഇലക്ടിക്കല്‍ ലൈറ്റ് ആന്റ് പവറില്‍ കെജിടിഇ അല്ലെങ്കില്‍ എംജിടിഇ സർട്ടിഫിക്കറ്റ് (ഹയർ)
– വാർ ടെക്നിക്കല്‍ ട്രെയിനിങ് സെന്ററില്‍ നിന്നും ഇലക്ട്രീഷ്യനായോ, ലൈൻമാനായോ ലഭിച്ചിട്ടുള്ള ഗ്രേഡ് III സർട്ടിഫിക്കറ്റ്.
അപേക്ഷ
താല്പര്യമുള്ള ഉദ്യോഗാർഥികള്‍ കേരള പിഎസ്സിയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് ഓണ്‍ലൈനായി അപേക്ഷ നല്‍കണം. വണ്‍ ടൈം രജിസ്ട്രേഷൻ ചെയ്യാത്തവർ രജിസ്റ്റർ ചെയ്തും, അല്ലെങ്കില്‍ നേരിട്ട് പ്രൊഫൈല്‍ സന്ദർശിച്ചും അപേക്ഷ നല്‍കാം. അവസാന തീയതി ജൂണ്‍ 4.