video
play-sharp-fill
പി.എസ്.സി എഴുതാതെ സര്‍ക്കാര്‍ ജോലി നേടാം ;  വിവിധ സ്ഥാപനങ്ങളിലെ ഒഴിവുകളെ കുറിച്ചറിയാം

പി.എസ്.സി എഴുതാതെ സര്‍ക്കാര്‍ ജോലി നേടാം ; വിവിധ സ്ഥാപനങ്ങളിലെ ഒഴിവുകളെ കുറിച്ചറിയാം

ജൽ ജീവൻ മിഷനിൽ വാളണ്ടിയർ നിയമനം

ജൽ ജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി ദിവസവേതനാടിസ്ഥാനത്തിൽ താത്കാലിക ജോലി നേടാൻ അവസരം. വളണ്ടിയർ പോസ്റ്റിലേക്കാണ് നിയമനം. കേരള വാട്ടർ അതോറിറ്റിയുടെ മലപ്പുറം പി.എച്ച്‌ ഡിവിഷനിലേക്കും ഡിവിഷനു കീഴിലെ വിവിധ സെക്ഷനുകളിലേക്കുമായി ആറു മാസത്തേക്കാണ് നിയമനം. യോഗ്യത: സിവിൽ അല്ലെങ്കിൽ മെക്കാനിക്കൽ ബ്രാഞ്ചിലുള്ള ഐ.ടി.ഐ/ഡിപ്ലോമ/ബി.ടെക്. സെപ്റ്റംബർ 19 ന് രാവിലെ 10.30 ന് വാട്ടർ അതോറിറ്റിയുടെ മലപ്പുറം പി.എച്ച്‌ ഡിവിഷന് ഓഫീസിൽ വെച്ച്‌ കൂടിക്കാഴ്ച നടക്കും.

മൾട്ടി പർപ്പ്സ് വർക്കർ നിയമനം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാഷണൽ ആയുഷ് മിഷൻ വഴി മൾട്ടി പർപ്പ്സ് വർക്കർ (എം പി ഡബ്ല്യു) തസ്തികയിൽ നിയമനം. അഞ്ചരക്കണ്ടി ഗവ.ഹോമിയോ ഡിസ്പെൻസറിയിൽ കരാറടിസ്ഥാനത്തിലാണ് ജോലി. 40 വയസ്സിൽ താഴെയുള്ള ജി എൻ എം, ബി എസ് സി നഴ്സിംഗ് കഴിഞ്ഞവർക്ക് അപേക്ഷിക്കാം. ഉദ്യോഗാര്ഥികൾ സെപ്റ്റംബർ 19ന് പകൽ 11 മണിക്ക് അഞ്ചരക്കണ്ടി ഗ്രാമ പഞ്ചായത്ത് ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ യോഗ്യത തെളിയിക്കുന്ന അസൽ സര്ട്ടിഫിക്കറ്റുകൾ സഹിതം പങ്കെടുക്കാമെന്നു മെഡിക്കൽ ഓഫീസർ അറിയിച്ചു. ഫോൺ : 04972 856250.

അക്കൗണ്ടന്റ് നിയമനം

കുടുംബശ്രീ മിഷൻ മുഖാന്തിരം മങ്കട ബ്ലോക്കിൽ നടപ്പിലാക്കുന്ന മൈക്രോ എന്റര്പ്രൈസ് റിസോഴ്സ് സെന്റർ പദ്ധതിയുടെ ഭാഗമായി എം.ഇ.ആർ.സി സെന്ററിലേക്ക് താത്കാലിക അക്കൗണ്ടന്റിനെ നിയമിക്കുന്നു. മങ്കട ബ്ലോക്ക് പരിധിയിലെ ഗ്രാമപഞ്ചായത്തുകളിൽ സ്ഥിര താമസക്കാരായ കുടുംബശ്രീ അംഗങ്ങൾ / കുടുംബാംഗങ്ങൾ, ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾ എന്നിവർക്ക് അപേക്ഷിക്കാവുന്നതാണ്. എം.കോം, ടാലി, കമ്പ്യൂട്ടർ അപ്ലിക്കേഷനിൽ ഡിപ്ലോമ എന്നിവാണ് യോഗ്യത. ഒരു വർഷത്തെ പ്രവൃത്തി പരിചയം വേണം. ഉദ്യോഗാർഥികൾ വെള്ള പേപ്പറിൽ എഴുതി തയ്യാറാക്കിയ അപേക്ഷയും ബയോഡാറ്റ, വിദ്യാഭ്യാസയോഗ്യത, പ്രവൃത്തി പരിചയ സര്ട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പുകളും സെപ്റ്റംബർ 20 ന് വൈകീട്ട് അഞ്ചു മണിക്കകം അതത് ഗ്രാമപഞ്ചായത്തുകളിലെ കുടുംബശ്രീ സി.ഡി.എസ് ഓഫീസിൽ സമർപ്പിക്കണം.

ഓഫീസ് അറ്റെന്ഡന്റ് ഒഴിവ്

കോട്ടയം: കോട്ടയം ജില്ലയിലെ സർക്കാർ സ്ഥാപനത്തിൽ ഓഫീസ് അറ്റെന്ഡന്റ് ഗ്രേഡ് 2 (വിമുക്ത ഭടന്) തസ്തികയിൽ കാഴ്ചപരിമിത ഭിന്നശേഷി സംവരണ വിഭാഗത്തിൽ (ലോ വിഷന്) താത്കാലിക ഒഴിവുണ്ട്. യോഗ്യത: ഏഴാം ക്ലാസ് തത്തുല്യമായ വിദ്യാഭ്യാസം (ബിരുദധാരികൾ യോഗ്യരല്ല). പ്രായം: 2024 ജനുവരി ഒന്നിന് 18 നും 41 നും മധ്യേ (നിയമാനുസൃത വയസിളവ് ബാധകം). ഉദ്യോഗാര്ഥികൾ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അതതു എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ സെപ്റ്റംബർ 27ന് മുൻപായി പേര് രജിസ്റ്റർ ചെയ്യണം.

താൽക്കാലിക ഒഴിവ്

ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ ബ്ലോക്ക് കോ ഓര്ഡിനേറ്റർ തസ്തികയിൽ രണ്ട് താല്ക്കാലിക ഒഴിവുണ്ട്. യോഗ്യത ഏതെങ്കിലും ബിരുദവും ടെക്നോളജി ആന്ഡ് സോഫ്റ്റ് വെയർ ആപ്ലിക്കേഷൻ സപ്പോർട്ടിൽ രണ്ടു വർഷത്തെ പ്രവൃത്തി പരിചയവും. പ്രായപരിധി 1840. താല്പര്യമുള്ള ഉദ്യോഗാര്ഥികൾ എല്ലാ സർട്ടിഫിക്കറ്റുകളുമായി അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ സെപ്റ്റംബർ 28 നകം പേര് രജിസ്റ്റർ ചെയ്യണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര് അറിയിച്ചു. ഫോണ്:04972700831

റിസര്ച്ച്‌ അസിസ്റ്റന്റ് ഒഴിവ്

തിരുവനന്തപുരം മെഡിക്കല് കോളേജിലെ ചൈല്ഡ് ഡെവലപ്മെന്റ് സെന്ററിലെ യൂണിസെഫ് ഫണ്ടഡ് പ്രോജക്ടിലേക്ക് ആറുമാസത്തേയ്ക്ക് രണ്ടു റിസര്ച്ച്‌ അസിസ്റ്റന്റുമാരുടെ താല്ക്കാലിക ഒഴിവുണ്ട്. പ്രതിമാസ വേതനം 30000 രൂപ. പി.ജി.ഡി.സി.സി.ഡി യും ഒരു വര്ഷ പരിചയവും അല്ലെങ്കില് എം.എസ്സി/എം.എ സൈക്കോളജി എന്നിവയാണ് യോഗ്യത. താല്പര്യമുള്ള ഉദ്യോഗാര്ഥികള് വിശദമായ ബയോഡാറ്റ, അസല് സര്ട്ടിഫിക്കറ്റുകള്, അപേക്ഷ എന്നിവയുമായി സെപ്റ്റംബര് 23 –ാം തീയതി രാവിലെ 11 മണിക്ക് സി.ഡി.സി യില് വാക് ഇന് ഇന്റര്വ്യൂവിന് നേരിട്ട് ഹാജരാകണം. വിശദവിവരങ്ങള്ക്ക് www.cdckerala.org എന്ന വെബ്സൈറ്റിലോ, 04712553540 എന്ന ഫോണ് നമ്ബറിലോ ബന്ധപ്പെടുക.