സർക്കാർ ശമ്പളം വാങ്ങണോ…? കോട്ടയം ഉൾപ്പെടെ വിവിധ ജില്ലകളിൽ കൈനിറയെ അവസരങ്ങൾ, വെറ്ററിനറി സര്‍ജന്‍, ലിഫ്റ്റ് ഓപ്പറേറ്റർ, സെക്യൂരിറ്റി, കുക്ക്, ഗസ്റ്റ് ലക്ചർ എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു, ജോലിയിൽ നിന്നും വിരമിച്ചവർക്കും അപേക്ഷിക്കാം, അഭിമുഖം ജൂലൈ 23നും 26നും, യോ​ഗ്യരായ ഉദ്യോ​ഗാർത്ഥികൾക്ക് അപേക്ഷിക്കാം, പരീക്ഷ ഇല്ലാതെ നേരിട്ട് നിയമനം

സർക്കാർ ശമ്പളം വാങ്ങണോ…? കോട്ടയം ഉൾപ്പെടെ വിവിധ ജില്ലകളിൽ കൈനിറയെ അവസരങ്ങൾ, വെറ്ററിനറി സര്‍ജന്‍, ലിഫ്റ്റ് ഓപ്പറേറ്റർ, സെക്യൂരിറ്റി, കുക്ക്, ഗസ്റ്റ് ലക്ചർ എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു, ജോലിയിൽ നിന്നും വിരമിച്ചവർക്കും അപേക്ഷിക്കാം, അഭിമുഖം ജൂലൈ 23നും 26നും, യോ​ഗ്യരായ ഉദ്യോ​ഗാർത്ഥികൾക്ക് അപേക്ഷിക്കാം, പരീക്ഷ ഇല്ലാതെ നേരിട്ട് നിയമനം

കോട്ടയം:-

ലിഫ്റ്റ് ഓപ്പറേറ്റർ, സെക്യൂരിറ്റി


ചങ്ങനാശ്ശേരി റവന്യൂ ടവറില്‍ ലിഫ്റ്റ് ഓപ്പറേറ്റർ, സെക്യൂരിറ്റി എന്നീ ഒഴിവുകളില്‍ കരാർ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. പരിചയസമ്പന്നരായവർക്ക് മുൻഗണന.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

താല്‍പര്യമുള്ളവർ ജൂലൈ 26ന് വൈകിട്ട് മൂന്നുമണിക്ക് കേരള സംസ്ഥാന ഭവനനിർമ്മാണ ബോർഡിന്റെ കോട്ടയം ഡിവിഷൻ ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കേണ്ടതാണ്.ഫോണ്‍: 0481-2570410

കുക്കിനെ വേണം

കേരള സംസ്ഥാന ഭവനനിർമ്മാണ ബോർഡിനു കീഴില്‍ കോട്ടയം ഗാന്ധിനഗറില്‍ പ്രവർത്തിക്കുന്ന വർക്കിംഗ് വിമണ്‍സ് ഹോസ്റ്റലിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ കുക്കിനെ നിയമിക്കുന്നു.താമസിച്ചു ജോലി ചെയ്യാൻ താല്‍പര്യമുള്ള വനിതകള്‍ക്ക് മുൻഗണന.

താല്‍പര്യമുള്ളവർ ജൂലൈ 26 ന് രാവിലെ 10.30 ന് കേരള സംസ്ഥാന ഭവനനിർമ്മാണ ബോർഡിന്റെ കോട്ടയം ഡിവിഷൻ ഓഫീസില്‍ വെച്ച്‌ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കേണ്ടതാണ്.ഫോണ്‍: 0481-2961775

തൃശൂർ:-

വെറ്ററിനറി സര്‍ജന്‍

ജില്ലയില്‍ മൃഗസംരക്ഷണ വകുപ്പിന് കീഴില്‍ ചാവക്കാട്, അന്തിക്കാട്, പഴയന്നൂര്‍ ബ്ലോക്കുകളില്‍ രാത്രികാലങ്ങളില്‍ കര്‍ഷകന്റെ വീട്ടുപടിക്കല്‍ അത്യാഹിത മൃഗചികിത്സ സേവനം നല്‍കുന്നതിന് ഓരോ വെറ്ററിനറി സര്‍ജന്മാരെ താത്ക്കാലികമായി നിയമിക്കുന്നു.

യോഗ്യത വെറ്ററിനറി സയന്‍സില്‍ ബിരുദം/ വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ എന്നീ യോ​ഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. ജോലിയിൽനിന്ന് വിരമിച്ചവര്‍ക്കും അപേക്ഷിക്കാം.

താല്‍പര്യമുളളവര്‍ പറവട്ടാനിയിലെ ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ ജൂലൈ 23ന് രാവിലെ 11 ന് നടത്തുന്ന കൂടിക്കാഴ്ചയില്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം ഹാജരാകണം. ഫോണ്‍: 0487 2361216.

കണ്ണൂർ:-

ഗസ്റ്റ് ലക്ചർ നിയമനം

കണ്ണൂർ കൃഷ്ണമേനോൻ മെമ്മോറിയല്‍ ഗവണ്മെൻ്റ് വിമൻസ് കോളേജില്‍ ജേർണലിസം വിഷയത്തില്‍ ഗസ്റ്റ് ലക്ചററെ നിയമിക്കുന്നു. കോളേജ് വിദ്യാഭ്യാസ.

ഡെപ്യൂട്ടി ഡയരക്ടറുടെ കോഴിക്കോട് ഓഫീസില്‍ രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികള്‍ അസ്സല്‍ സർട്ടിഫിക്കറ്റുകള്‍ സഹിതം ജൂലൈ 26 ന് രാവിലെ 10:30 ന് പ്രിൻസിപ്പല്‍ മുൻപാകെ കൂടിക്കാഴ്ചക്ക് ഹാജരാകേണ്ടതാണ്. ഫോണ്‍ 0497 2746175