പത്താം ക്ലാസ് പാസായവരാണോ നിങ്ങൾ..? എങ്കിലിതാ ​ഗവൺമെന്റിന്റെ കീഴിൽ നിരവധി തൊഴിലവസരങ്ങൾ, ബാങ്കിലും തപാൽ വകുപ്പിലുമായി 55,000 അവസരങ്ങൾ,  47,920 രൂപ വരെ ശമ്പളം, അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തിയതി ജൂലൈ 31

പത്താം ക്ലാസ് പാസായവരാണോ നിങ്ങൾ..? എങ്കിലിതാ ​ഗവൺമെന്റിന്റെ കീഴിൽ നിരവധി തൊഴിലവസരങ്ങൾ, ബാങ്കിലും തപാൽ വകുപ്പിലുമായി 55,000 അവസരങ്ങൾ, 47,920 രൂപ വരെ ശമ്പളം, അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തിയതി ജൂലൈ 31

തിരുവനന്തപുരം: സർക്കാർ ജോലി ഇനി കയ്യെത്തും ദൂരത്ത്. പത്താം ക്ലാസ് പാസായവർക്കും ബിരുദധാരികള്‍ക്കുമായി ​ഗവൺമെന്റിന്റെ കീഴിൽ 55,000 തൊഴിലവസരങ്ങൾ. യോഗ്യതയുള്ളവർക്ക് ഔദ്യോഗിക വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാം.

തപാല്‍ വകുപ്പില്‍ മാത്രമായി 2024ല്‍ 35,000 ഒഴിവുകളാണുള്ളത്. പത്താം ക്ലാസ് പാസായവർക്ക് അപേക്ഷിക്കാം. കമ്പ്യൂട്ടർ പരിജ്ഞാനവും സൈക്കിള്‍ സവാരിയും അറിഞ്ഞിരിക്കണം.18 നും 40നും ഇടയിലാണ് പ്രായപരിധി. മെറിറ്റ് അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.


ജൂണ്‍ 25 മുതല്‍ ജൂലായ് 15 വരെയാണ് അപേക്ഷിക്കാനുള്ള സമയം. തപാല്‍ വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ indiapostgdsonline.gov.in. ലൂടെ അപേക്ഷിക്കാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എസ്‌എസ്‌സി റിക്രൂട്ട്‌മെന്റില്‍ 8,326 ഒഴിവുകളുണ്ട്. 18നും 27നും ഇടയില്‍ പ്രായമുള്ള പത്താം ക്ലാസ് പാസായവർക്ക് അപേക്ഷിക്കാം. എഴുത്ത് പരീക്ഷയുടെ അടിസ്ഥാനത്തിലാണ് ജോലി ലഭിക്കുക. പ്രതിമാസം 18,000 രൂപ മുതല്‍ 22,000 രൂപ വരെയാണ് ശമ്പളം.

എസ്‌എസ്‌സിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ ssc.gov.in ലൂടെ അപേക്ഷ സമർപ്പിക്കാവുന്നതാണ്. ജൂലായ് 31 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി.

ഐബിപിഎസില്‍ 6,128 ഒഴിവുകളാണുള്ളത്. ബിരുദമുള്ളവർക്ക് ഈ തസ്‌തികയിലേക്ക് അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 19,900രൂപ മുതല്‍ 47,920 രൂപ വരെയാണ് ശമ്പളം. പ്രിലിമിനറിയിലൂടെയും മെയിൻ പരീക്ഷയിലൂടെയും ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കും.

27 വയസാണ് പ്രായപരിധി. ജൂലായ് 21 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. ibpsonline.ibps.in എന്ന വെബ്‌സൈറ്റിലൂടെ അപേക്ഷകള്‍ സമർപ്പിക്കാം.