2 ലക്ഷം വരെ മാസ ശമ്പളം വാങ്ങാം..; ബെംഗളൂരു മെട്രോയില്‍ ഇതാ നിരവധി ഒഴിവുകള്‍: ഇപ്പോള്‍ തന്നെ അപേക്ഷിക്കൂ, ഓണ്‍ലൈൻ അപേക്ഷകള്‍ക്ക് സമർപ്പിക്കാനുള്ള അവസാന തീയതി ഡിസംബർ 24

Spread the love

ബംഗളൂരു മെട്രോയില്‍ ഒഴിവ്. സിസ്റ്റംസ് വിഭാഗത്തില്‍ കരാർ/ഡെപ്യൂട്ടേഷൻ നിയമനങ്ങള്‍ക്കാണ് അപേക്ഷ ക്ഷണിച്ചത്.

video
play-sharp-fill

ചീഫ് എഞ്ചിനീയർ (4), ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ (6), എക്സിക്യൂട്ടീവ് എഞ്ചിനീയർ (5), അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (5), അസിസ്റ്റന്റ് എഞ്ചിനീയർ (7) ഉള്‍പ്പെടെ 27 തസ്തികകളാണുള്ളത്.

പ്രതിമാസം ശമ്പളം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചീഫ് എഞ്ചിനീയർ 2,06,250, ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ-1,64,000; എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് 1,06,250; അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് 81,250; അസിസ്റ്റന്റ് എഞ്ചിനീയർക്ക് 62,500. കരാർ ജീവനക്കാർക്ക് യാത്രാബത്ത, ജിഎംസി, ജിപിഎ, എൻപിഎസ് ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ ലഭിക്കും. ഡെപ്യൂട്ടേഷൻ ജീവനക്കാർക്ക് മാതൃ സ്ഥാപനത്തിലെ ശമ്ബളവും ബിഎംആർസിഎല്‍ അലവൻസുകളും ഉണ്ടാകും. മൂന്ന് വർഷത്തേക്കുള്ള കരാർ പ്രകടനമനുസരിച്ച്‌ ദീർഘിപ്പിക്കും. മൂന്ന് മാസത്തെ നോട്ടീസോ തുല്യമായ ശമ്ബളമോ നല്‍കി കരാർ അവസാനിപ്പിക്കാം.

അപേക്ഷകള്‍ “APPLICATION FOR THE POST OF (തസ്തികയുടെ പേര്)” എന്ന് കവറിന് മുകളില്‍ രേഖപ്പെടുത്തി, ജനറല്‍ മാനേജർ (എച്ച്‌ആർ), ബെംഗളൂരു മെട്രോ റെയില്‍ കോർപ്പറേഷൻ ലിമിറ്റഡ്, III ഫ്ലോർ, BMTC കോംപ്ലക്സ്, കെ.എച്ച്‌. റോഡ്, ശാന്തിനഗർ, ബെംഗളൂരു 560027 എന്ന വിലാസത്തില്‍ സ്പീഡ് പോസ്റ്റ്/കൊറിയർ വഴി അയയ്ക്കണം.

ഓണ്‍ലൈൻ അപേക്ഷകള്‍ക്ക് സമർപ്പിക്കാനുള്ള അവസാന തീയതി ഡിസംബർ 24 ആണ്. ഒപ്പിട്ട പ്രിന്റൗട്ടും അനുബന്ധ രേഖകളും ഡിസംബർ 30 വൈകിട്ട് 4 മണിക്കകം ലഭിക്കണം.