
ബിരുദധാരികൾ മുതൽ എട്ടാം ക്‌ളാസ് യോഗ്യതയുള്ളവർക്ക് വരെ അവസരം ; മെഡിക്കൽ ഓഫിസർ മുതൽ ഡ്രൈവർ വരെ ; ഇസിഎച്ച്എസ് പോളിക്ലിനിക്കുകളിൽ 72 തസ്തികകളിൽ ഒഴിവ് ; അപേക്ഷിക്കേണ്ട അവസാനതീയതി ഫെബ്രുവരി 5
കൊച്ചി സ്റ്റേഷൻ ഹെഡ് ക്വാർട്ടേഴ്സിനു കീഴിലെ ഇസിഎച്ച്എസ് പോളിക്ലിനിക്കുകളിൽ 72 ഒഴിവ്. തൃശൂർ, കോട്ടയം, ആലപ്പുഴ, കുന്നംകുളം പോളിക്ലിനിക്കുകളിലാണ് അവസരം. കരാർ നിയമനം. ഫെബ്രുവരി 5 വരെ അപേക്ഷിക്കാം.
തസ്തിക, യോഗ്യത, ശമ്പളം:
∙ ഒഐസി പോളിക്ലിനിക്: റിട്ട. സർവീസ് ഒാഫിസർ; 75000.
Whatsapp Group 1 | Whatsapp Group 2 |Telegram Group
∙ മെഡിക്കൽ സ്പെഷലിസ്റ്റ്, ഗൈനക്കോളജിസ്റ്റ്: ബന്ധപ്പെട്ട സ്പെഷൽറ്റിയിൽ എംഡി/എംഎസ്/ ഡിഎൻബി; 1,00,000.
∙മെഡിക്കൽ ഒാഫിസർ: എംബിബിഎസ്; 75,000.
∙ഡെന്റൽ ഒാഫിസർ: ബിഡിഎസ്; 75,000.
∙റേഡിയോഗ്രഫർ: ഡിപ്ലോമ/ക്ലാസ് 1 റേഡിയോഗ്രഫർ കോഴ്സ് (ആംഡ് ഫോഴ്സസ്); 28,100.
∙ലാബ് ടെക്: ബിഎസ്‌സി (മെഡിക്കൽ ലാബ് ടെക്) അല്ലെങ്കിൽ പത്താം ക്ലാസ്/ പ്ലസ് ടു, ഡിഎംഎൽടി; 28,100.
∙ലാബ് അസിസ്റ്റന്റ്: ഡിഎംഎൽടി/ക്ലാസ് 1 ലാബ് ടെക് കോഴ്സ് (ആംഡ് ഫോഴ്സസ്); 28,100.
∙ഫിസിയോതെറപ്പിസ്റ്റ്: ഡിപ്ലോമ/ ക്ലാസ് 1 ഫിസിയോതെറപ്പി കോഴ്സ് (ആംഡ് ഫോഴ്സസ്); 28,100.
∙ഫാർമസിസ്റ്റ്: ബിഫാർമസി അല്ലെങ്കിൽ പ്ലസ് ടു സയൻസ് (പിസിഎം), ഡിപ്ലോമ ഇൻ ഫാർമസി; 28,100.
∙നഴ്സിങ് അസിസ്റ്റന്റ്: ജിഎൻഎം ഡിപ്ലോമ/ ക്ലാസ് 1 നഴ്സിങ് അസിസ്റ്റന്റ് കോഴ്സ് (ആംഡ് ഫോഴ്സസ്); 28,100.
∙ഡെന്റൽ ഹൈജീനിസ്റ്റ്/ അസിസ്റ്റന്റ്: ഡിപ്ലോമ ഇൻ ഡെന്റൽ ഹൈജീൻ/ ക്ലാസ് 1 ഡിഎച്ച്/ ഡിഒആർഎ കോഴ്സ് (ആംഡ് ഫോഴ്സസ്); 28,100.
∙ഡ്രൈവർ: എട്ടാം ക്ലാസ്, ക്ലാസ് 1 എംടി ഡ്രൈവർ (ആംഡ് ഫോഴ്സസ്), ഡ്രൈവിങ് ലൈസൻസ്; 53; 19,700.
∙ചൗക്കിദാർ (പുരുഷൻ): എട്ടാം ക്ലാസ്/ ജിഡി ട്രേഡ് (ആംഡ് ഫോഴ്സസ്); 16,800.
∙ഫീമെയിൽ അറ്റന്‍ഡന്റ്, പ്യൂൺ, സഫായ്‌വാല: എഴുത്തും വായനയും അറിയണം; 16,800.
∙ ഡേറ്റ എൻട്രി ഒാപ്പറേറ്റർ, ക്ലാർക്ക്, ഡിഇഒ/ ക്ലാർക്ക്: ബിരുദം/ ക്ലാസ് 1 ക്ലറിക്കൽ ട്രേഡ് (ആംഡ് ഫോഴ്സസ്); 22,500.