മൃഗസംരക്ഷണ വകുപ്പിലും, തിരുവനന്തപുരം ആര്‍സിസിയിലും ഒഴിവുകള്‍; ഇന്റര്‍വ്യൂ മുഖേന ജോലി നേടാൻ അവസരം; ഉടൻ അപേക്ഷിക്കാം

Spread the love

തിരുവനന്തപുരം: ആർസിസി
തിരുവനന്തപുരം റീജിയണല്‍ കാൻസർ സെന്ററില്‍ കരാറടിസ്ഥാനത്തില്‍ സ്റ്റാഫ് നേഴ്സിനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

video
play-sharp-fill

ആഗസ്റ്റ് 10 വൈകിട്ട് നാല് മണിവരെ അപേക്ഷകള്‍ സ്വീകരിക്കും. വിശദ വിവരങ്ങള്‍ക്കും അപേക്ഷാ ഫോറത്തിനും www.rcctvm.gov.in സന്ദർശിക്കുക.

2. മൃഗസംരക്ഷണ വകുപ്പ്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൃഗസംരക്ഷണ വകുപ്പിന് കീഴില്‍ പാരാവെെറ്റ് നിയമനങ്ങള്‍ നടക്കുന്നു. വകുപ്പിന്റെ മൊബൈല്‍ വെറ്ററിനറി യൂണിറ്റുകള്‍ പ്രവർത്തന സജ്ജമാക്കുന്നതിനായി കരാർ അടിസ്ഥാനത്തിലാണ് നിയമനങ്ങള്‍ നടക്കുക. യോഗ്യരായവർ ജൂലൈ 22ന് നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവില്‍ പങ്കെടുക്കണം.

യോഗ്യത

വിഎച്ച്‌എസ്‌ഇ, ലെെവ്സ്റ്റോക്ക് ഡെയറി പൗള്‍ട്രി മാനേജ്മെന്റ് കോഴ്സ് വിജയിച്ചിരിക്കണം.

കൂടെ കേരള വെറ്ററിനറി ആൻഡ് അനിമല്‍ സയൻസസ് യൂണിവേഴ്സിറ്റിയില്‍ നിന്ന് ലഭിച്ച ആറു മാസത്തെ വെറ്ററിനറി ലബോറട്ടറി ടെക്നിക്സ് – ഫാർമസി നഴ്സിംഗ് സ്റ്റൈപ്പൻഡറി ടെയിനിംഗ് സർട്ടിഫിക്കറ്റും ഉണ്ടായിരിക്കണം.

ഇവരുടെ അഭാവത്തില്‍ എച്ച്‌.എസ്.ഇ. ലൈവ്സ്റ്റോക്ക് ഡെയറി പൗള്‍ട്രി മാനേജ്മെന്റ് കോഴ്സ് വിജയിച്ചവരെയും പരിഗണിക്കും.

OR വി.എച്ച്‌.എസ്.ഇ. നാഷണല്‍ സ്കില്‍ ക്വാളിഫിക്കേഷൻ ഫ്രെയിംവർക്ക് (NSOF) അടിസ്ഥാനമായി ഡെയറി ഫാർമർ എന്റർപ്രണർ(DFE)/സ്മോള്‍ പൗള്‍ട്രി ഫാർമർ എന്റർപ്രണർ (SF)എന്നിവയില്‍ ഏതെങ്കിലും കോഴ്സ് വിജയിച്ചവരെയും പരിഗണിക്കും.

ലൈറ്റ് മോട്ടോർ വെഹിക്കിള്‍ ഡ്രൈവിംഗ് ലൈസൻസും ഉണ്ടായിരിക്കണം.

ഇന്റർവ്യൂ

യോഗ്യരായ ഉദ്യോഗാർഥികള്‍ യോഗ്യത തെളിയിക്കുന്ന രേഖകളുമായി കളക്ടറേറ്റിലുള്ള മൃഗസംരക്ഷണ ഓഫീസില്‍ ജൂലൈ 22ന് രാവിലെ 11ന് ഹാജരാകണം.

3. ജൂനിയർ സൂപ്രണ്ട്

കേരള നഴ്സസ് ആൻഡ് മിഡ് വൈവ്സ് കൗണ്‍സില്‍ ഓഫീസില്‍ നിലവില്‍ ഒഴിവുള്ള ജൂനിയർ സൂപ്രണ്ട് (ശമ്പള നിരക്ക് 43,400- 91200 രൂപ) തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ നിയമനത്തിന് സർക്കാർ സർവീസില്‍ സമാന തസ്തികയില്‍ സേവനമനുഷ്ടിക്കുന്നവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ബയോഡാറ്റ, റൂള്‍ 144 പ്രകാരമുള്ള സ്റ്റേറ്റ്മെന്റ്, മാതൃവകുപ്പില്‍ നിന്നും ലഭിച്ച നിരാക്ഷേപ പത്രം എന്നിവ സഹിതം ഓഗസ്റ്റ് 14 വൈകുന്നേരം അഞ്ചുമണിക്ക് മുമ്ബ് രജിസ്ട്രാർ, കേരള നഴ്സസ് മിഡ് വൈവ്സ് കൗണ്‍സില്‍, തിരുവനന്തപുരം 695035 എന്ന വിലാസത്തില്‍ അപേക്ഷ ലഭിക്കണം.