കിഫ്ബിയില്‍ താത്കാലിക ജോലി വേണോ?; ഈ യോഗ്യത ഉണ്ടെങ്കില്‍ അരലക്ഷം ശമ്പളം; കുടുംബശ്രീയിലും ഒഴിവ്; ഉടൻ അപേക്ഷിക്കാം

Spread the love

തിരുവനന്തപുരം: കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെൻ്റ് ഫണ്ട് ബോർഡ് (കിഫ്ബി) ടെക്നിക്കല്‍ ഇൻസ്പെക്ഷൻ വിംഗില്‍ (TIW) ഇൻസ്പെക്ഷൻ എഞ്ചിനീയർ (സിവില്‍) തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.

video
play-sharp-fill

കരാർ അടിസ്ഥാനത്തിലാണ് നിയമനം. പ്രോജക്‌ട് പരിശോധനകള്‍ നടത്തുക, ഫീല്‍ഡ് തലത്തില്‍ നിരീക്ഷണം ഉറപ്പാക്കുക, സാങ്കേതിക രേഖകള്‍ തയ്യാറാക്കുക എന്നിവയാണ്

അപേക്ഷകർക്ക് 35 വയസ്സില്‍ കൂടാൻ പാടില്ല. പ്രായപരിധി, യോഗ്യത എന്നിവ 2025 സെപ്റ്റംബർ 1 അടിസ്ഥാനമാക്കിയായിരിക്കും.യോഗ്യത-അംഗീകൃത സ്ഥാപനങ്ങളില്‍ നിന്ന് ബി.ടെക് (സിവില്‍) ബിരുദം നേടിയിരിക്കണം. കൂടാതെ, പൊതുമേഖലയിലെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ നിർമ്മാണത്തിലോ, പ്രോജക്‌ട് എക്സിക്യൂഷൻ/കണ്‍സ്ട്രക്ഷൻ മാനേജ്മെൻ്റിലോ കുറഞ്ഞത് 5 വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അംഗീകൃത സ്ഥാപനങ്ങളില്‍ നിന്ന് ബി.ടെക് (സിവില്‍) ബിരുദം നേടിയിരിക്കണം. കൂടാതെ, പൊതുമേഖലയിലെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ നിർമ്മാണത്തിലോ, പ്രോജക്‌ട് എക്സിക്യൂഷൻ/കണ്‍സ്ട്രക്ഷൻ മാനേജ്മെൻ്റിലോ കുറഞ്ഞത് 5 വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.

തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികള്‍ക്ക് പ്രതിമാസം 50,000 രൂപ ഏകീകൃത ശമ്ബളം ലഭിക്കും. അപേക്ഷിക്കാനുള്ള അവസാന തീയതി ഒക്ടോബർ 8. കൂടുതല്‍ വിവരങ്ങള്‍ക്ക് https://cmd.kerala.gov.in/wp-content/uploads/2025/09/KIIFB-Notification_TIW-Inspection-Engineer-Civil.pdf

കുടുംബശ്രീയില്‍ ഒഴിവ്

കുടുംബശ്രീ സംസ്ഥാന മിഷനില്‍ അക്കൗണ്ടന്റ് ഒഴിവ്. ഡി.ഡി.-ജി.കെ.വൈ. പ്രോജക്റ്റിലാണ് അവസരം. കരാർ അടിസ്ഥാനത്തിലാണ് നിയമനം. ഒരു ഒഴിവാണ് ഉള്ളത്. നിയമനം 2026 മാർച്ച്‌ 31 വരെയാണ്. അതിനുശേഷം ഉദ്യോഗാർത്ഥിയുടെ പ്രകടനമികവ് പരിഗണിച്ച്‌ കരാർ കാലാവധി നീട്ടാൻ സാധ്യതയുണ്ട്.

അപേക്ഷിക്കുന്നവർക്ക് ബി.കോം ബിരുദവും ഡി.സി.എ.യും ടാലിയും അറിഞ്ഞിരിക്കണം. വിദ്യാഭ്യാസ യോഗ്യതകള്‍ക്കൊപ്പം പ്രവൃത്തിപരിചയവും നിർബന്ധമാണ്.സർക്കാർ, അർദ്ധസർക്കാർ സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സർക്കാർ അംഗീകൃത സ്വയംഭരണ സ്ഥാപനങ്ങള്‍, മറ്റ് അംഗീകൃത സ്ഥാപനങ്ങള്‍/പ്രോജക്റ്റുകള്‍ അല്ലെങ്കില്‍ കുടുംബശ്രീ എന്നിവയിലേതിലെങ്കിലും അക്കൗണ്ടന്റായി കുറഞ്ഞത് മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് https://cmd.kerala.gov.in/wp-content/uploads/2025/09/Kudumbashree_AccountantDDUGKY_Notification.pdf

വാക്ക് ഇൻ ഇന്റർവ്യൂ

ഭൂവിനിയോഗ വകുപ്പില്‍ കൃഷി ഓഫീസർ, പ്രൊജക്‌ട് സയന്റിസ്റ്റ് (ജിയോളജി), പ്രൊജക്‌ട് സയന്റിസ്റ്റ് (ജിയോ ഇൻഫോർമാറ്റിക്സ്) ഒഴിവുകളിലേക്ക് കരാർ നിയമനത്തിന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. സെപ്റ്റംബർ 26 ന് കൃഷി ഓഫീസർ, 27 ന് പ്രൊജക്‌ട് സയന്റിസ്റ്റ് (ജിയോളജി), 29 ന് പ്രൊജക്‌ട് സയന്റിസ്റ്റ് (ജിയോ ഇൻഫോർമാറ്റിക്സ്) തസ്തികകളിലേക്കുള്ള അഭിമുഖം നടക്കും. താല്‍പര്യമുള്ള ഉദ്യോഗാർഥികള്‍ ബയോഡാറ്റ, അസല്‍ സർട്ടിഫിക്കറ്റുകള്‍, അവയുടെ പകർപ്പുകള്‍ എന്നിവ സഹിതം രാവിലെ 10 ന് ഇന്റർവ്യൂവിന് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: https://kslub.kerala.gov.in, 0471 2307830, [email protected].

അപേക്ഷകരുടെ പ്രായപരിധി 2025 ഓഗസ്റ്റ് 31-ന് 40 വയസ്സില്‍ കൂടാൻ പാടില്ല. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 35,000 രൂപ ശമ്പളം ലഭിക്കും. ഒക്ടോബർ 5 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി.

സീനിയർ സൂപ്രണ്ട്

സിമെറ്റ് നഴ്സിങ് കോളേജുകളില്‍ ഒഴിവുള്ള സിനിയർ സൂപ്രണ്ട് തസ്തികയില്‍ ഒരു വർഷത്തെ കരാർ നിയമനത്തിന് സർക്കാർ/ പൊതുമേഖലാ/ അർദ്ധ സർക്കാർ സ്ഥാപനങ്ങളില്‍ നിന്നും സീനിയർ സൂപ്രണ്ടോ അതിന് മുകളിലുള്ള തസ്തികയില്‍ നിന്നും വിരമിച്ചവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഡിഗ്രിയും കമ്ബ്യൂട്ടർ പരിജ്ഞാനവും ആവശ്യമാണ്. പ്രായം 59 വയസ് കഴിയരുത്. പർച്ചേസ്/ അക്കൗണ്ട്സ്/ ബഡ്ജറ്റിംഗ്/ ഓഡിറ്റ് എന്നീ വിഭാഗങ്ങളില്‍ പ്രവൃത്തി പരിചയം ഉള്ളവർക്ക് മുൻഗണന. ബയോഡാറ്റ, വയസ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, അക്കാദമിക് ക്വാളിഫിക്കേഷൻ, പ്രവൃത്തിപരിചയം, പെൻഷൻ പേയ്മെന്റ് ഓർഡർ, ഫീസ് അടച്ച രേഖ മുതലായവയുടെ പകർപ്പുകള്‍ സഹിതം ഡയറക്ടർ, സി-മെറ്റ്, പാറ്റൂർ, വഞ്ചിയൂർ പി.ഒ, തിരുവനന്തപുരം 695035 എന്ന വിലാസത്തില്‍ ഒക്ടോബർ 6 നകം അയക്കണം. വിവരങ്ങള്‍ക്ക്: www.simet.in, 0471-2302400, 9446028080.