കെഎസ്‌ആര്‍ടിസിയില്‍ ഒഴിവ്; മെഡിക്കല്‍ കോളേജിലും അവസരം; 60,000 രൂപ വരെ ശമ്പളം; ഉടൻ അപേക്ഷിക്കാം

Spread the love

തിരുവനന്തപുരം: കെഎസ്‌ആർടിസിയില്‍ എക്സിക്യൂട്ടീവ് എഞ്ചിനീയർ (സിവില്‍) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിലാണ് നിയമനം.

ഒരു ഒഴിവ് മാത്രമാണ് ഉള്ളത്. യോഗ്യത, ശമ്ബളം തുടങ്ങിയ വിശദാംശങ്ങള്‍ അറിയാം

പൊതുമരാമത്ത് വകുപ്പില്‍ (PWD) (സിവില്‍) എക്സിക്യൂട്ടീവ് എഞ്ചിനീയറായി കുറഞ്ഞത് അഞ്ച് വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്. സെൻട്രല്‍ PWD (സിവില്‍) അല്ലെങ്കില്‍ ബില്‍ഡിംഗ് വിഭാഗമുള്ള പൊതുമേഖലാ സ്ഥാപനങ്ങളില്‍ സമാന തസ്തികയില്‍ പ്രവർത്തിച്ചവർക്കും അപേക്ഷിക്കാം അല്ലെങ്കില്‍ പൊതുമരാമത്ത് വകുപ്പ് (PWD) (സിവില്‍), സെൻട്രല്‍ PWD (സിവില്‍) അല്ലെങ്കില്‍ ബില്‍ഡിംഗ് വിഭാഗങ്ങളുള്ള പൊതുമേഖലാ സ്ഥാപനങ്ങളില്‍ അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എൻജിനീയർ തസ്തികയില്‍ കുറഞ്ഞത് ഏഴ് വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപേക്ഷിക്കുന്നവരുടെ പ്രായം 2025 സെപ്റ്റംബർ 1-ന് 60 വയസ്സില്‍ കൂടാൻ പാടില്ല. ഈ തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥിക്ക് പ്രതിമാസം 60,000 രൂപ ഏകീകൃത ശമ്ബളം ലഭിക്കും. പ്രവർത്തിപരിചയം നിർബന്ധമാണ്. അപേക്ഷിക്കാനുള്ള അവസാന തീയതി സപ്റ്റംബർ 13. കൂടുതല്‍ വിവരങ്ങള്‍ക്ക് https://cmd.kerala.gov.in/wp-content/uploads/2025/09/NOTIFICATION-Executive-Engineer-Civil.pdf

കൗണ്‍സലർ നിയമനം

പുന്നപ്ര ഡോ. അംബേദ്‌കർ മെമ്മോറിയല്‍ ഗവ. മോഡല്‍ റെസിഡൻഷ്യല്‍ സ്‌കൂളില്‍ കൗണ്‍സലർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവരും കൗണ്‍സിലിംഗില്‍ പ്രവർത്തി പരിചയമുള്ള സൈക്കോളജി/സോഷ്യോളജി/സോഷ്യല്‍ വർക്ക് എന്നിവയില്‍ ബിരുദാനന്തര ബിരുദ യോഗ്യതയുള്ളവരുമാകണം (പട്ടികജാതി വിഭാഗക്കാരുടെ അഭാവത്തില്‍ മാത്രം മറ്റു വിഭാഗക്കാരെ പരിഗണിക്കും). 20,000 രൂപയാണ് പ്രതിമാസ ഓണറേറിയം. താല്‍പര്യമുള്ളവർ ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം നിശ്ചിത അപേക്ഷ ഫോറത്തില്‍ ആലപ്പുഴ ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ നേരിട്ടെത്തി അപേക്ഷിക്കണം. അപേക്ഷ മാതൃക Scdd Alappuzha എന്ന ഫേസ്ബുക്ക് പേജിലും, ജില്ലാ പട്ടികജാതി വികസന ഓഫീസ്, ജി എം ആർ എസ് പുന്നപ്ര, ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകള്‍ എന്നിവിടങ്ങളിലും ലഭിക്കും. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 15 വൈകിട്ട് അഞ്ച് മണി. ഫോണ്‍: 0477 2252548.

ട്രെയിനി ഒഴിവ്

കൊല്ലം സർക്കാർ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നഴ്സിംഗ് ഓഫീസർ, ഫാർമസിസ്റ്റ്, റേഡിയോഗ്രാഫർ, ഡയാലിസിസ് ടെക്നീഷ്യൻ, കാത്ത് ലാബ് ടെക്നീഷ്യൻ, ലാബ് ടെക്നീഷ്യൻ, അനസ്തേഷ്യ ടെക്നീഷ്യൻ വിഭാഗങ്ങളിലായി നോണ്‍ സ്റ്റൈപെൻഡറി ട്രെയിനികളെ തെരഞ്ഞെടുക്കുന്നതിന് യോഗ്യതയുള്ള ഉദ്യോഗാർഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ള ഉദ്യോഗാർഥികള്‍ അസല്‍ രേഖകളുമായി കൊല്ലം സർക്കാർ മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ടിന്റെ കാര്യാലയത്തില്‍ നേരിട്ട് ഹാജരാകണം.

ഗസ്റ്റ് ലക്ചറർ നിയമനം

കാഞ്ഞിരംകുളം ഗവണ്‍മെന്റ് കോളേജില്‍ ഗസ്റ്റ് ലക്ചററെ (സോഷ്യോളജി) താല്‍ക്കാലികമായി നിയമിക്കുന്നതിന് സെപ്റ്റംബർ 10 ഉച്ചയ്ക്ക് 2 മണിക്ക് അഭിമുഖം നടത്തും. കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ കൊല്ലം ഡെപ്യൂട്ടി ഡയറക്ടറേറ്റില്‍ ഗസ്റ്റ് ലക്ചറർ പാനലില്‍ രജിസ്റ്റർ ചെയ്തിട്ടുള്ള അർഹരായ ഉദ്യോഗാർഥികള്‍ ബയോഡാറ്റ, യോഗ്യത സർട്ടിഫിക്കറ്റുകള്‍ എന്നിവ സ്കാൻ ചെയ്ത് [email protected] ലേക്ക് സെപ്റ്റംബർ 9 വൈകിട്ട് 5 ന് മുൻപായി അയക്കണം.

ഒഴിവ്

കളമശ്ശേരി ഗവ. ഐ.ടി.ഐ.യില്‍ ഇലക്‌ട്രോപ്ലേറ്റർ, പ്ലാസ്റ്റിക് പ്രോസസിംഗ് ഓപ്പറേറ്റർ, പെയിന്റർ (ജനറല്‍) എന്നീ ട്രേഡുകളില്‍ ജൂനിയർ ഇൻസ്ട്രക്ടറുടെ (ഗസ്റ്റ് ഇൻസ്ട്രക്ടർ) ഒഴിവുകള്‍ ഉണ്ട്. ഉദ്യോഗാർത്ഥികള്‍ യോഗ്യത തെളിയിക്കുന്ന അസല്‍ രേഖകള്‍ സഹിതം സെപ്റ്റംബർ 11 രാവിലെ 11 ന് കളമശ്ശേരി ഐ.ടി.ഐ.യില്‍ ഹാജരാകേണ്ടതാണ്. ഫോണ്‍: 0484- 2555505