ജൈവവൈവിധ്യ ബോര്‍ഡില്‍ ഫീല്‍ഡ് ഓഫീസര്‍; അപേക്ഷ ആഗസ്റ്റ് 30 വരെ; വിശദവിവരങ്ങൾ അറിയാം

Spread the love

കൊച്ചി: കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് (KSBB) ന് കീഴില്‍ ജോലി നേടാന്‍ അവസരം. ബോര്‍ഡിന് കീഴില്‍ നടക്കുന്ന പ്രോജക്ടിലേക്ക് താല്‍ക്കാലിക ഒഴിവുകളാണ് വന്നിട്ടുള്ളത്.

താല്‍പര്യമുള്ളവര്‍ ആഗസ്റ്റ് 30ന് മുന്‍പായി അപേക്ഷ നല്‍കണം.

തസ്തിക & ഒഴിവ്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന് കീഴില്‍ നടപ്പാക്കുന്ന ജൈവവിഭവങ്ങളുടെ ശാസ്ത്രീയ മൂലവര്‍ദ്ധനവിനെ കുറിച്ച്‌ പഠിക്കുന്ന പ്രോജക്ടിലേക്ക് ജോലിക്കാരെ നിയമിക്കുന്നു. വയനാട് ജില്ല ഓഫീസിലേക്കാണ് നിയമനം നടക്കുക.

പ്രോജക്‌ട് അസോസിയേറ്റ്, ഫീല്‍ഡ് വര്‍ക്കര്‍ റിക്രൂട്ട്‌മെന്റ്.

പ്രോജക്‌ട് അസോസിയേറ്റ് I = 01 ഒഴിവ്

ഫീല്‍ഡ് വര്‍ക്കര്‍ = 02 ഒഴിവ്

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 31,000 രൂപ ശമ്പളമായി ലഭിക്കും. പുറമെ 10 ശതമാനം എച്ച്‌ആര്‍എയും അനുവദിക്കും.

യോഗ്യത

നാച്ചുറല്‍/ അഗ്രികള്‍ച്ചറല്‍ സയന്‍സസ്/ സോഷ്യല്‍ വര്‍ക്ക് (MSW), ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ (MBA) എന്നിവയില്‍ പിജി അല്ലെങ്കില്‍ തത്തുല്യം.

ബന്ധപ്പെട്ട പ്രോജക്ടുകളില്‍ ജോലി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. ഡോക്യുമെന്റ്, ശാസ്ത്രീയ മൂല്യനിര്‍ണയം എന്നിവയില്‍ പരിചയം ഉണ്ടായിരിക്കണം.

വയനാട് ജില്ലയിലോ, സമീപ ജില്ലകളിലോ നിന്നുള്ളവര്‍ക്ക് മുന്‍ഗണനയുണ്ട്.

അപേക്ഷ

താല്‍പര്യമുള്ളവര്‍ ചുവടെ നല്‍കിയിട്ടുള്ള ഗൂഗിള്‍ ഫോം ഉപയോഗിച്ച്‌ അപേക്ഷ നല്‍കണം. അപേക്ഷ പൂര്‍ത്തിയാക്കിയതിന് ശേഷം അത് കോപ്പിയെടുത്ത് ആഗസ്റ്റ് 30ന്, വൈകീട്ട് 5 മണിക്ക് മുന്‍പായി ബന്ധപ്പെട്ട ഓഫീസില്‍ സമര്‍പ്പിക്കണം.