കരസേനയില്‍ 350 എൻജിനീയര്‍; എച്ച്‌.എ.എല്‍ എയര്‍ക്രാഫ്റ്റ് ഡിവിഷൻ അപ്രന്‍റീസ്; ഇ.എസ്.ഐ.സിയില്‍ അസി. പ്രഫസര്‍; അറിയാം കേന്ദ്ര സര്‍ക്കാര്‍ ജോലികള്‍…

Spread the love

ഡൽഹി: എച്ച്‌.എ.എല്‍ എയർക്രാഫ്റ്റ് ഡിവിഷനില്‍ 310 ഐ.ടി.ഐ ട്രേഡ് അപ്രന്റിസ് ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡിന്റെ നാസിക്കിലെ എയർക്രാഫ്റ്റ് ഡിവിഷനില്‍ ഐ.ടി.ഐ ട്രേഡ് അപ്രൻറിസിൻ്റെ 310 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

ഒരു വർഷമാണു പരിശീലനം. സെപ്റ്റംബർ 2 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വെബ്സൈറ്റ്: www.hal-india.co.in

ഐ.ടി.ഐ ട്രേഡ് അപ്രൻ്റിസ് : ഫിറ്റർ, ടൂള്‍ ആൻഡ് ഡൈ മേക്കർ, ടർണർ, മെഷിനിസ്റ്റ്, മെഷിനിസ്റ്റ് (ഗ്രൈൻഡർ),

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇലക്‌ട്രിഷ്യൻ, ഇലക്‌ട്രോണിക്സ് മെക്കാനിക്, ഡ്രാഫ്റ്റ്സ്മാൻ (മെക്കാനിക്കല്‍), മെക്കാനിക് (മോട്ടർ വെഹിക്കിള്‍), റഫ്രിജറേഷൻ ആൻഡ് എ.സി മെക്കാനിക്, പെയിന്റർ (ജനറല്‍), ഓപ്പറേറ്റർ അഡ്വാൻസ്ഡ് മെഷിൻ ടൂള്‍സ്, കാർപെന്റർ, ഷീറ്റ് മെറ്റല്‍ വർക്കർ, കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റൻ്റ്, വെല്‍ഡർ (ഗ്യാസ് ആൻഡ് ഇലക്‌ട്രിക്), സ്റ്റെനോഗ്രഫർ (ഇംഗ്ലിഷ്), ഫുഡ് പ്രൊഡക്ഷൻ ജനറല്‍ : ബന്ധപ്പെട്ട ട്രേഡില്‍ ഐ.ടി.ഐ ജയം: 7,700-8,050 രൂപ. ഡിഗ്രി, ഡിപ്ലോമ യോഗ്യതകള്‍ 2021-2025 വർഷങ്ങളില്‍ നേടിയതാവണം.

കരസേനയില്‍ 350 എൻജിനീയർ

കരസേനയുടെ 66-ാമത് ഷോർട്ട് സർവിസ് കമ്മിഷൻ (ടെക്) കോഴ്സ് പ്രവേശനത്തിന് അപേക്ഷിക്കാം. 2026 ഏപ്രിലില്‍ തുടങ്ങുന്ന കോഴ്സില്‍ 350 ഒഴിവുണ്ട്. അവിവാഹിതരായ പുരുഷൻമാർക്കാണ് അവസരം. ഓഗസ്റ്റ് 22 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വെബ്സൈറ്റ്: www.joinindianarmy.nic.in. എൻജിനീയറിങ് വിഭാഗങ്ങളിലെ ഒഴിവുകള്‍ : മെക്കാനിക്കല്‍ (101 ), സിവില്‍ (75), ഇലക്‌ട്രോണിക്സ് (64), കംപ്യൂട്ടർ സയൻസ് (60), ഇലക്‌ട്രിക്കല്‍ എൻജിനീയറിങ് സ്ട്രീംസ് (17).

യോഗ്യത: ബന്ധപ്പെട്ട വിഭാഗങ്ങളില്‍ എൻജിനീയറിങ് ബിരുദം. നിബന്ധനകള്‍ക്കു വിധേയമായി അവസാന വർഷ വിദ്യാർഥികള്‍ക്കും അപേക്ഷിക്കാം.

ശാരീരിക യോഗ്യത: കരസേനാ വെബ്സൈറ്റില്‍ നല്‍കിയ മാനദണ്ഡങ്ങളനുസരിച്ചു ശാരീരിക യോഗ്യത ഉണ്ടായിരിക്കണം.

പ്രായം: 2026 ഏപ്രില്‍ ഒന്നിന് 20-27.
പരിശീലനം: ഓഫിസേഴ്സ് ട്രെയിനിങ് അക്കാദമിയില്‍ 49 ആഴ്ച പരിശീലനം.

ഇതു വിജയകരമായി പൂർത്തിയാക്കുന്നവർക്കു പി.ജി ഡിപ്ലോമ ഇൻ ഡിഫൻസ് മാനേജ്മെന്റ്റ് ആൻഡ് സ്ട്രാറ്റജിക് സ്റ്റഡീസ് യോഗ്യത ലഭിക്കും. ലഫ്റ്റനൻ്റ് റാങ്കിലായിരിക്കും നിയമനം.

തിരഞ്ഞെടുപ്പ്: എസ്.എസ്.ബി ഇന്റർവ്യൂ, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തില്‍. ഗ്രൂപ് ടെസ്റ്റ്, സൈക്കോളജിക്കല്‍ ടെസ്റ്റ് എന്നീ രണ്ടു ഘട്ടങ്ങളായുള്ള ഇന്റർവ്യൂ ബെംഗളുരു ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങളില്‍ നടത്തും.

ഇ.എസ്.ഐ.സിയില്‍ 243 അസി. പ്രഫസർ

ന്യൂഡല്‍ഹി ആസ്ഥാനമായ എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപറേഷൻ, അസിസ്റ്റന്റ് പ്രഫസറുടെ 243 ഒഴിവില്‍ അപേക്ഷ ക്ഷണിച്ചു. ഇ.എസ്.ഐ.സിക്കു കീഴിലെ ഹോസ്പിറ്റലുകളിലും റിസർച് സെൻ്ററുകളിലുമായി നേരിട്ടുള്ള നിയമനം. സെപ്റ്റംബർ 15 വരെ അപേക്ഷിക്കാം. വെബ്സൈറ്റ് : www.esic.gov.in
ഒഴിവുള്ള വിഭാഗങ്ങള്‍: അനാട്ടമി, അനസ്തീസിയോളജി, ബയോകെമിസ്ട്രി, കമ്യൂണിറ്റി മെഡിസിൻ, ഡെന്റിസ്ട്രി, ഡെർമറ്റോളജി, ഫൊറൻസിക് മെഡിസിൻ ആൻഡ് ടോക്സിക്കോളജി, ജനറല്‍ മെഡിസിൻ, ജനറല്‍ സർജറി, മൈക്രോബയോളജി, ഒ.ബി.ജി.വൈ, ഒഫ്താല്‍മോളജി (ഐ). ഓർത്തോപീഡിക്സ്,

ഓട്ടോറൈനോലാറിങ്കോളജി (ഇ.എൻ.ടി), പീഡിയാട്രിക്സ്, പതോളജി, ഫാർമക്കോളജി, ഫിസിയോളജി, സൈക്യാട്രി, റേഡിയോഡയഗ്നോസിസ് (റേഡിയോളജി), സ്റ്റാറ്റിസ്റ്റിഷ്യൻ. യോഗ്യത: എം.ഡി/എം.എസ്/ഡി.എൻ.ബി/എം.ഡി.എസ്.

പ്രായപരിധി: 40, ശമ്പളം: 67,700-2,08,700 രൂപ.