video
play-sharp-fill

നൂറ് കമ്പനികളിലായി അൻപതിനായിരം തൊഴിലവസരങ്ങള്‍; വിജ്‍ഞാന കേരളത്തിന് കീഴില്‍ പുതിയ പദ്ധതി; കൂടുതലറിയാം

Spread the love

കണ്ണൂർ: ജില്ലയില്‍ വിജ്ഞാന കേരളം പദ്ധതിക്ക് കീഴിലായി മെഗാ തൊഴില്‍ മേള നടക്കുന്നു. ജൂണ്‍ 14 നാണ് വിജ്ഞാന കണ്ണൂർ തൊഴില്‍ ഡ്രൈവ് ആരംഭിക്കുമെന്ന് വിജ്ഞാന കേരളം സംസ്ഥാന അഡൈ്വസർ ഡോ. തോമസ് ഐസക്ക് അറിയിച്ചു. നൂറിലധികം കമ്പനികളിലായി, അൻപതിനായിരത്തിലധികം തൊഴിലവസരങ്ങളാണ് ഒരുങ്ങുന്നത്.

തൊഴില്‍ മേളയില്‍ പങ്കെടുക്കാൻ ഉദ്ദേശിക്കുന്ന ഉദ്യോഗാർത്ഥികള്‍ മെയ് 26-ാം തീയതിക്കുള്ളില്‍ പേര് രജിസ്റ്റർ ചെയ്യണം. ഇതിനായി തദ്ദേശഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ മെയ് 24, 25, 26 തീയതികളില്‍ സന്നദ്ധപ്രവർത്തകരുടെ ഗൃഹസന്ദർശന പരിപാടിയുണ്ട്. ഇതിനു പുറമെ എല്ലാ ലൈബ്രറികളിലും സർക്കാർ ഓഫീസുകളിലും ലഭ്യമായ ക്യൂ ആർ കോഡ് സ്കാൻ ചെയ്ത് ആർക്ക് വേണമെങ്കിലും രജിസ്റ്റർ ചെയ്യാവുന്നതാണ്.

മെയ് 31 മുതല്‍ സന്നദ്ധപ്രവർത്തകർ രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികളെ ബന്ധപ്പെടും. ഓരോ ഉദ്യോഗാർത്ഥിക്കും അനുയോജ്യമായ തൊഴില്‍ അവസരങ്ങള്‍ പരിചയപ്പെടുത്തും. ലഭ്യമായ തൊഴില്‍ അവസരത്തില്‍ താല്പര്യമുള്ളവർ ആ ജോലിക്ക് വേണ്ടി ഡിജിറ്റല്‍ വർക്ക് മാനേജ്മെൻ്റ് സിസ്റ്റം പ്ലാറ്റ്ഫോമില്‍ അപേക്ഷിക്കണം. ബ്ലോക്കുകളിലും നഗരസഭകളിലും പ്രവർത്തിക്കുന്ന ജോബ് സ്റ്റേഷനുകളില്‍ ചെന്നാല്‍ അപേക്ഷ സമർപ്പിക്കാനുള്ള സഹായം പ്രവർത്തകർ ചെയ്തു കൊടുക്കും. കാലത്താണ് അപേക്ഷ സമർപ്പിക്കാനുള്ള സമയം. ‍

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അന്നു തന്നെ ഉച്ചകഴിഞ്ഞ് അസാപ്പിൻറെ സഹായത്തോടുകൂടി ജോബ് സ്റ്റേഷനുകളില്‍വെച്ച്‌ രജിസ്റ്റർ ചെയ്തവർക്ക് അഭിമുഖത്തില്‍ പങ്കെടുക്കാനുള്ള പരിശീലനവും നല്‍കും.

ജൂണ്‍ 7 മുതല്‍ 12 വരെയുള്ള ദിവസങ്ങളില്‍ കണ്ണൂർ കൃഷ്ണ മേനോൻ മെമ്മോറിയല്‍ ഗവ. വനിതാ കോളില്‍ വെച്ച്‌ ഉദ്യോഗാർത്ഥികള്‍ക്ക് വിഷയാധിഷ്ഠിതമായ ലഘുപരിശീലനം നല്‍കും. ഐടിഐ, പോളിടെക്നിക്, കൊമേഴ്സ് ബിരുദധാരികള്‍, മറ്റ് ബിരുദധാരികള്‍ പ്രൊഫഷണലുകള്‍ തുടങ്ങിയവർക്ക് വ്യത്യസ്തമായ പരിശീലനങ്ങളാണ് വിദഗ്ധർ നല്‍കുക. താല്പര്യമുള്ള ഉദ്യോഗാർത്ഥികള്‍ക്ക് ഈ പരിശീലനങ്ങളിലും പങ്കെടുക്കാമെന്നും തോമസ് ഐസക്ക് ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.