video
play-sharp-fill

കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയല്‍ ഡവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡിൽ തൊഴിൽ അവസരം; അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 35 വയസാണ്

കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയല്‍ ഡവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡിൽ തൊഴിൽ അവസരം; അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 35 വയസാണ്

Spread the love

പരീക്ഷയില്ലാതെ സർക്കാർ ജോലി സ്വപ്നം കാണാത്തവരായി ആരുമുണ്ടാകില്ല. താത്കാലികമാണെങ്കിലും കേരളത്തില്‍ അത്തരത്തിലൊരു ജോലി ലഭിച്ചാലോ?

എങ്കില്‍ ഇതാ ഒരു സുവര്‍ണാവസരം. കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയല്‍ ഡവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡിലാണ് അവസരം.

 

തിരുവനന്തപുരത്തെ കേരള ലൈഫ് സയൻസസ് ഇൻഡസ്ട്രീസ് പാർക്സിലാണ് ഒഴിവ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം. യോഗ്യത, ശമ്ബളം, അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി തുടങ്ങിയ വിവരങ്ങള്‍ ചുവടെ ചേർക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

എംബിഎയും അഞ്ച് വർഷത്തെ പ്രവൃത്തിപരിചയവുമുള്ളവർ വേണം അപേക്ഷിക്കാൻ. അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 35 വയസാണ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 50,000 രൂപയാണ് പ്രതിമാസ ശമ്ബളം. ഉദ്യോഗാർത്ഥികള്‍ ഏപ്രില്‍ 9ന് മുമ്ബ് അപേക്ഷ സമർപ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് – https://cmd.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.