
പത്തനംതിട്ട: ശബരിമല ഉത്സവത്തോടനുബന്ധിച്ച് പത്തനംതിട്ട ജില്ലാ എമർജൻസി ഓപ്പറേഷൻ സെന്ററിലും സന്നിധാനം, പമ്ബ, നിലയ്ക്കല്‍ ബേസ് ക്യാംപ് എന്നിവിടങ്ങളിലും എമർജൻസി ഓപ്പറേഷൻ സെന്ററുകളിലും ഒഴിവ്.
ടെക്നിക്കല്‍ എക്സ്പർട്ട് (EOC) ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 21 ഒഴിവുകളാണ് ഉള്ളത്. ദിവസവേതനമാണ്.
ഐടിഐ/ഡിപ്ലോമ/ബിരുദം/പിജി ആണ് യോഗ്യത. മലയാളത്തിലും ഇംഗ്ലീഷിലും ഭാഷാപ്രവീണ്യം (തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി അറിയുന്നവർക്ക് മുൻഗണന) വേണം. ഡിസാസ്റ്റർ മാനേജ്മെന്റ്/സോഷ്യല്‍ വർക് മേഖലയില്‍ പരിചയം ഉള്ളവർക്ക് മുൻഗണന ലഭിക്കും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സാമൂഹിക സന്നദ്ധസേന, ആപ്തമിത്ര, സിവില്‍ ഡിഫൻസ്, എമർജൻസി റെസ്പോണ്‍സ് ടീമംഗങ്ങള്‍ എന്നിവർക്കും മുൻഗണന ലങിക്കും. 18 നും 40 നും ഇടയില്‍ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. 1000 രൂപയാണ് വേതനം ലഭിക്കുക. അപേക്ഷിക്കാനുള്ള അവസാന തീയതി സപ്റ്റംബർ 20. കൂടുതല്‍ വിവരങ്ങള്‍ക്ക് https://pathanamthitta.nic.in/
ജൂനിയർ റസിഡന്റ് ഒഴിവ്
കേരള സംസ്ഥാന മൃഗസംരക്ഷണ വകുപ്പിലെ ജൂനിയർ റസിഡന്റ് പ്രോഗ്രാമില്‍ ഒഴിവുകളില്‍ അപേക്ഷ ക്ഷണിച്ചു. വിസിഐ അംഗീകൃത സർവകലാശാലകളില്‍ നിന്നും ബിവിഎസ്‌സി ആൻഡ് എഎച്ച് ബിരുദമാണ് യോഗ്യത. കേരള സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സില്‍ രജിസ്ട്രേഷൻ അഭിലഷണീയം. അപേക്ഷകള്‍ https://forms.gle/3g15LDFfF1QNbtnt8 എന്ന ഗൂഗിള്‍ ഫോം മുഖേന സെപ്റ്റംബർ 8 വൈകിട്ട് 3 ന് മുൻപ് നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471-2435246, www.ksvc.kerala.gov.in .
താല്‍ക്കാലിക നിമയനം
പിന്നാക്ക വിഭാഗ വികസന വകുപ്പില്‍ നിലവിലുള്ളതും പി.എസ്.സിയ്ക്ക് റിപ്പോർട്ട് ചെയ്തതുമായ ഒരു ക്ലറിക്കല്‍ ഒഴിവിലേയ്ക്കും മറ്റൊരു പ്രീതീക്ഷിത ക്ലറിക്കല്‍ ഒഴിവിലേയ്ക്കുമായി യോഗ്യതകളുള്ളവരെ തിരുവനനന്തപുരം വെള്ളയമ്പലം അയ്യൻകാളി ഭവനില്‍ സ്ഥിതിചെയ്യുന്ന വകുപ്പ് ഡയറക്ടറേറ്റില്‍ ദിവസ വേതന അടിസ്ഥാനത്തില്‍ താത്കാലികമായി നിയോഗിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമർപ്പിക്കുന്നത് സംബന്ധിച്ച വിവരങ്ങള്‍ www.bcdd.kerala.gov.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. നിർദ്ദിഷ്ട മാതൃകയില്‍ അപേക്ഷ പൂരിപ്പിച്ച് അനുബന്ധ രേഖകള്‍ സഹിതം വകുപ്പ് ഡയറക്ടറേറ്റില്‍ നേരിട്ടോ ഇ മെയില്‍ മുഖേനയോ ലഭ്യമാക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 9.
ഡെപ്യൂട്ടേഷൻ ഒഴിവ്
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ക്യാമ്ബസിലുള്ള ചൈല്‍ഡ് ഡെവലപ്മെന്റ് സെന്ററില്‍ അസിസ്റ്റന്റ് ഗ്രേഡ് II തസ്തികയില്‍ (37400-79000 ശമ്പള സ്കെയിലില്‍) ഡെപ്യൂട്ടേഷൻ വ്യവസ്ഥയില്‍ നിയമിക്കുന്നതിനായി കേരള സർക്കാർ വകുപ്പുകളില്‍/ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അംഗീകൃത സർവകലാശാലയില്‍ നിന്നുള്ള ബിരുദമാണ് യോഗ്യത. താല്‍പര്യമുള്ളവർ ബയോഡാറ്റ, വകുപ്പ് മേധാവിയുടെ എൻ.ഒ.സി, കെ.എസ്.ആർ പാർട്ട് – 1, റൂള്‍ 144 പ്രകാരമുള്ള സ്റ്റേറ്റ്മെന്റ്, ഡിക്ലറേഷൻ എന്നിവ സഹിതമുള്ള അപേക്ഷ ഡയറക്ടർ, ചൈല്‍ഡ് ഡെവലപ്മെന്റ് സെന്റർ, മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം (ഫോണ്‍: 0471-2553540) എന്ന വിലാസത്തില്‍ സെപ്റ്റംബർ 22 ന് വൈകിട്ട് 3 ന് മുൻപായി ലഭ്യമാക്കണം.